Flash News

ഒട്ടും പ്രതീക്ഷിക്കാത്തവരുടെ പേരുകളാണ് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പറഞ്ഞതെന്ന് നാദിര്‍ഷാ; പുതിയ ചിത്രം റിലീസാകുന്നതിനു മുന്‍പ് തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ്

June 24, 2017

dileep_InPixioനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദീലിപിന്റെ പേരു പുറത്ത് പറയുമെന്ന് പറഞ്ഞ് പള്‍സര്‍ സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയത് നാദിര്‍ഷയെ. ഏപ്രില്‍ ആദ്യ വാരം താന്‍ ബാംഗ്ലൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് തനിക്ക് ഭീഷണി ഫോണ്‍ സന്ദേശം വന്നതെന്ന് നാദിര്‍ഷ പറഞ്ഞു. മലയാള സിനിമയിലെ നടിമാരും നിര്‍മാതാക്കളും ഉള്‍പ്പടെയുള്ള പ്രമുഖര്‍ ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അങ്ങനെ പറയാതിരിക്കണമെങ്കില്‍ കോടികള്‍ കൊടുക്കണമെന്നുമായിരുന്നു ഭീഷണിയെന്നും നാദിര്‍ഷ പറഞ്ഞു. ഭീഷണിപ്പെടുത്തിയ ആള്‍ പറഞ്ഞ പ്രമുഖരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അങ്ങനെ ചെയ്താല്‍ മലയാള സിനിമയിലെ ഷൂട്ടിങ് പോലും നില്‍ക്കുമെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

പള്‍സര്‍ സുനിയുടെ സുഹൃത്താണെന്നും പേര് വിഷ്ണുവെന്നാണെന്നുമാണ് വിളിച്ചയാള്‍ അവകാശപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അപ്രകാരം ചെയ്താല്‍ പണം തരാമെന്ന് അവര്‍ പറയുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. സംശയം തോന്നിയതിനാല്‍ ആ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ അവര്‍ക്ക് പണം കൊടുക്കണമെന്ന നിലയ്ക്കാണ് അയാള്‍ അന്നു സംസാരിച്ചത്. ഞങ്ങള്‍ അമേരിക്കയില്‍ പോകുന്നതിന് മുമ്പ് തന്നെ ഈ സംഭാഷണങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാദിര്‍ഷ പറഞ്ഞു. സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും സത്യം പുറത്തു വരണമെന്നും ദിലീപ് പറഞ്ഞു.

പുതിയ ചിത്രം വരുന്നതിന് മുന്‍പ് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ദിലീപ്

കൊച്ചി: പുതിയ ചിത്രം വരുന്നതിന് മുന്‍പ് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നടന്‍ ദിലീപ്. പുതിയ ചിത്രങ്ങള്‍ വരുമ്പോള്‍ ദുഷ്പ്രചരണം പതിവാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളിലാണ് ദിലീപിന്റെ പ്രതികരണം. പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുള്ള സിനിമാപ്രവര്‍ത്തകരെ വിളിച്ചിരുന്നു. അവര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടാതിരിക്കാനാണ് വിളിച്ചതെന്നും ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ബ്ലാക് മെയില്‍ ഭീഷണിയെന്ന് നടന്‍ ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയുമാണ് ഭീഷണിപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിന്റെ ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറിയെന്നും ദിലീപ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top