Flash News

ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയില്‍ ജഡ്ജിയായി സിഖ് വനിത പല്‍ബീന്ദര്‍ കൗര്‍ ഷെര്‍ഗല്‍ നിയമിതയായി

June 24, 2017

sikh_InPixioഒട്ടാവ: കാനഡ സുപ്രീം കോടതി ജഡ്ജിയായി സിഖ് വനിത പല്‍ബിന്ദര്‍ കൗര്‍ ഷെര്‍ഗല്ല് നിയമിതയായി. ഇ.എ അര്‍നോള്‍ഡ് ബെയ്‌ലി വിരമിച്ച ഒഴിവിലാണ് ബ്രിട്ടീഷ് കൊളംബിയയിലുള്ള സുപ്രീം കോടതിയിലേക്ക് ഇന്ത്യന്‍ വംശജയായ പല്‍ബിന്ദര്‍ നിയമിതയാവുന്നത്.

സിഖ് കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കൃപാണ്‍ ധരിക്കുന്നതുള്‍പ്പെടെ, കാനഡയിലെ സിഖ് വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ സജീവപ്രവര്‍ത്തകയായാണ് ഇവര്‍. പഞ്ചാബിലെ ജലന്ധറിലാണ് പല്‍ബിന്ദറിന്റെ ജനനം. നാലാമത്തെ വയസ്സിലാണ് കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം കാനഡയിലെ സറിയിലാണ് നിലവില്‍ പല്‍ബിന്ദറുടെ താമസം. പല്‍ബിന്ദറിന്റെ നിയമനത്തെ കാനഡയിലെ വേള്‍ഡ് സിഖ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top