Flash News

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പോര്‍ച്ചുഗലില്‍ ഊഷ്മള സ്വീകരണം; പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി ചര്‍ച്ച നടത്തി

June 24, 2017

narendra-modi-antonio-costa_e7c3df90-58e8-11e7-8fa7-9af4fbfb1c71ലിസ്ബണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു തുടക്കംകുറിച്ച് പോര്‍ച്ചുഗലിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി മോദി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വിമാനത്താവളത്തില്‍ പോര്‍ച്ചുഗല്‍ വിദേശകാര്യമന്ത്രി അഗസ്റ്റോ സാന്റോസ് സില്‍വയാണ് മോദിയെ സ്വീകരിച്ചത്. പോര്‍ച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി.

ഈ വര്‍ഷം ജനുവരിയില്‍ കോസ്റ്റ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇരു പ്രധാനമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ മേഖലകളില്‍ 11 കരാറുകളില്‍ ഒപ്പുവച്ചു. ബഹിരാകാശ ഗവേഷണം, ഇരട്ട നികുതി ഒഴിവാക്കല്‍, നാനോ ടെക്‌നോളജി, സാംസ്‌കാരിക വിനിമയം തുടങ്ങിയ രംഗങ്ങളിലാണു സഹകരണത്തിനു ധാരണയായത്. പോര്‍ച്ചുഗല്‍ ഇന്ത്യ ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഹബ് മോദി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങള്‍ക്കായി 40 ലക്ഷം യൂറോയുടെ സംയുക്ത ഫണ്ടും പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലും കലാവസ്ഥാ പഠനങ്ങളിലും പരസ്പരം സഹകരിക്കാനും ധാരണയായി.

ലിസ്ബണിലെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇവിടെ സംഘടിപ്പിച്ച ചടങ്ങില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ‘കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന നിലയില്‍ അഭിമാനമുണ്ട്. ശാസ്ത്രരംഗത്ത് മാത്രമല്ല, കായിക രംഗത്തും പോര്‍ച്ചുഗല്‍ ഇന്ത്യയുമായി അടുത്ത് നില്‍ക്കുന്നു. വിവിധ മേഖലയില്‍ ഇന്ത്യ കുതിക്കുകയും പുതിയ ഉയരങ്ങള്‍ നേടുകയുമാണ്. ബഹിരാകാശ രംഗത്ത് നമ്മുടെ ശാസ്ത്രഞ്ജര്‍ വലിയ നേട്ടമാണ് സ്വന്തമാക്കുന്നത്. ഏറ്റവുമൊടുവില്‍ 30 നാനോ സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിച്ചത്. ഇന്ത്യയെ വികസിത രാജ്യമാക്കുന്നതില്‍ നിങ്ങളുടെയെല്ലാം വലിയ സംഭാവനയുണ്ട്. നിങ്ങളാണ് ഇന്ത്യയുടെ യഥാര്‍ഥ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നത്’ ലിസ്ബണില്‍ എത്തിയ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്ര മോദി പറഞ്ഞു.

പോര്‍ച്ചുഗലില്‍നിന്നു യുഎസിലേക്കു പോകുന്ന മോദി 26നു വാഷിങ്ടനില്‍ പ്രസിഡന്റ് ട്രംപിനെ കാണും. പിന്നീട് 27ന് അദ്ദേഹം നെതര്‍ലന്‍ഡ്‌സിലേക്കും പോകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top