Flash News

ബഹ്റൈന്‍ ലാല്‍ കെയേര്‍സ് പെരുന്നാള്‍ ദിവസം തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു

June 26, 2017

lc2മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനങ്ങള്‍ക്കും ആത്മനിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങള്‍ക്ക് വേണ്ടി സഹായഹസ്തവുമായി ലാല്‍ കെയേര്‍സ് ബഹ്റൈന്‍ ചെറിയ പെരുന്നാള്‍ ദിവസം എക്കറിലെ ഒരു തൊഴിലാളി ക്യാമ്പില്‍ 40 ഓളം തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും എത്തിച്ചു.

ഇഫ്താറുകള്‍ തികച്ചും അര്‍ഹരായവര്‍ക്കും ആവശ്യക്കാരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ റമദാന്‍ മാസത്തിലെ എട്ടോളം ദിവസങ്ങളില്‍ സാധാരണക്കാരായ തൊഴിലാളികള്‍ നിറഞ്ഞ ക്യാമ്പുകളിലും പൊതുസ്ഥലങ്ങളിലും രണ്ടായിരത്തോളം ആളുകള്‍ക്ക് ബഹ്റൈന്‍ ലാല്‍ കെയേര്‍സ് ഇഫ്താര്‍ സംഗമങ്ങളും കിറ്റ് വിതരണവും നടത്തിയ ശേഷമാണ് ചെറിയ പെരുന്നാള്‍ ദിവസം ഈ സഹായവുമായി എത്തിയത്.

ലാല്‍ കെയേര്‍സ് ബഹ്റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം.ഫൈസല്‍, ട്രഷറര്‍ ഷൈജു കന്‍പത്ത്, എന്നിവര്‍ വിതരണം ചെയ്തു. ജോ. സെക്രട്ടറി മനോജ്‌ മണികണ്ഠന്‍, മറ്റു എക്സിക്യുട്ടിവ് അംഗങ്ങളായ അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, അജീഷ് മാത്യു, അനീഷ്‌, വിഷ്ണു, വിനീത് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജഗത് കെ.

LC4lc3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top