Flash News

മോദിയോട് നന്ദി പറഞ്ഞ് ഇവാങ്ക ട്രം‌പ്; ഇന്ത്യയില്‍ നടക്കുന്ന ആഗോള സം‌രംഭകത്വ ഉച്ചകോടിയില്‍ യു‌എസ് പ്രതിനിധി സംഘത്തെ നയിക്കാമെന്ന് ഇവാങ്കയുടെ ഉറപ്പ്

June 27, 2017

ivanka_modiപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്. ഇന്ത്യയില്‍ നടക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ യുഎസ് പ്രതിനിധിസംഘത്തെ നയിക്കാന്‍ ഇവാങ്കയെ നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ക്ഷണത്തിന് ഇവാങ്ക നന്ദി പറഞ്ഞത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രപിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് മോദി ഇവാങ്കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മോദിയുടെ ക്ഷണം ഇവാങ്ക സ്വീകരിച്ചെന്നാണ് കരുതുന്നതെന്ന് ഇതിനുപിന്നാലെ ട്രംപ് പറഞ്ഞു. ട്രംപിനെയും കുടുംബത്തെയും ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ക്ഷണിക്കുകയും ചെയ്തു. അമേരിക്കന്‍ ബിസിനസ് രംഗത്തെ പ്രമുഖയും മുന്‍ ഫാഷന്‍ മോഡലുമാണ് ഇവാങ്ക. പ്രസിഡന്റ് ട്രംപിന്റെ ഉപദേശകരുടെ കൂട്ടത്തിലും 35 കാരിയായ ഇവാങ്കയും ഭര്‍ത്താവ് ജറേദ് കുഷ്‌നറുമുണ്ട്.

അതേസമയം, നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. തീയതിയും സമയവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. മോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദര്‍ശിക്കാമെന്ന് ട്രംപ് സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top