Flash News
മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍   ****    കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****   

നടി ആക്രമിക്കപ്പെട്ട സംഭവം; അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് ഇന്നസന്റ്

June 28, 2017

amma-yogamകൊച്ചി: തെന്നിന്ത്യയിലെ പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ സംഭവ വികാസങ്ങളില്‍ നിലപാടറിയിച്ച് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ്, എന്താണെന്ന്… ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുളളുവെന്നും അദ്ദേഹം ചോദിച്ചു.

അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പോയി വന്നപ്പോഴാണ് ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്നത്. കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കില്ല. അവര്‍ ശിക്ഷിക്കപ്പെടണം. സത്യം പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്ത് കൊണ്ടുവരും. ഈ വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ല. ഇവിടെ ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവും അതില്‍ ഇല്ല. സംഘടനയ്ക്ക് അകത്ത് പറയേണ്ടതാണെങ്കില്‍ ആലോചിച്ചിട്ട് പറയും. സിനിമയില്‍ ക്രിമിനലുകളൊന്നും ഉളളതായി അറിയില്ല. നടിയുടെ പേര് പറഞ്ഞ് പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പ്രതികരിക്കാനില്ല. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയന്‍ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ എക്സിക്യൂട്ടീവ് ഇന്ന് ചേരാനിരിക്കെയാണ് ഇന്നസെന്‍റിന്‍റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇന്ന് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. നാളെ ജനറല്‍ ബോഡി ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, ദിലീപ് തുടങ്ങി 18 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ രമ്യ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ അംഗങ്ങള്‍. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.

പൊലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിര്‍ത്താത്ത ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കണം എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ ഇന്നത്തെ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ അഭിപ്രായം ജനറല്‍ ബോഡിയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നാലും പ്രശ്നം ഗുരുതരമാക്കും. നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തില്‍ അമ്മ നേതൃത്വം ശ്രമിക്കുക.

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയില്‍ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച ചേരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ അമ്മയ്ക്കുള്ളിലെ വനിത അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്. ദിലീപിനും സലീം കുമാറിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top