Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബര്‍ 9-ന്

June 29, 2017 , ജോയിച്ചന്‍ പുതുക്കുളം

fomaa_chicago_picഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെന്‍ട്രല്‍ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്.

തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്‌ലി ജോര്‍ജ് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ- ചെയര്‍മാന്‍) എന്നിവരും ഏക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാന്‍ലി കളരിക്കമുറി, രഞ്ചന്‍ ഏബ്രഹാം, അച്ചന്‍കുഞ്ഞ് മാത്യു, ആന്റോ കവലയ്ക്കല്‍, ബിജി സി. മാണി, ജോസ് മണക്കാട്ട്, സാം ജോര്‍ജ്, ഷിനു രാജപ്പന്‍ എന്നിവരും നേതൃത്വം നല്കുന്നു.

റീജിയണല്‍ യുവജനോത്സവത്തില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വിജയികള്‍ 2018 ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ അരങ്ങേറുന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ മറ്റു റീജിയനില്‍ നിന്നുള്ളവരുമായി മത്സരിക്കുകയും ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്നവരില്‍ നിന്ന് കലാപ്രതിഭയേയും, കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും. ഈ യുവജനോത്സവം വിജയമാക്കുവാന്‍ ഷിക്കാഗോയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ ഫോമ ഷിക്കാഗോ റീജിയന്‍ ഭാരവാഹികളായ ബിജി ഫിലിപ്പ് ഇടാട്ട് (റീജിയന്‍ വൈസ് പ്രസിഡന്റ്), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (റീജിയന്‍ സെക്രട്ടറി), ജോണ്‍ പാട്ടപ്പതി (ട്രഷറര്‍) എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top