Flash News

ഇന്ത്യയില്‍ മറ്റൊരു ‘മുല്ലപ്പൂ വിപ്ലവമോ?’; ട്രെയിനില്‍ കുത്തേറ്റു മരിച്ച ജുനൈദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നു; “എന്റെ പേരില്‍ വേണ്ട” എന്ന ഹാഷ് ടാഗില്‍ കാമ്പെയ്ന് തുടക്കമിട്ടത് ഡല്‍ഹിയില്‍

June 29, 2017

01

Protesters hold placards in support of the campaign, ‘Not In My Name’, at Jantar Mantar in New Delhi

ബീഫ് കൈയില്‍ വച്ചെന്നാരോപിച്ചു ട്രെയിനില്‍ കുത്തേറ്റു മരിച്ച ജുനൈദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധ കൂട്ടയ്മയില്‍ പങ്കെടുത്തു. മതത്തിന്റെ പേരിലും പശുവിന്റെ പേരിലും ആളുകള്‍ മര്‍ദ്ദനത്തിന് ഇരയാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹി ജന്തര്‍മന്തറിലെ ഒത്തുകൂടല്‍. നോട്ട് ഇന്‍ മൈ നെയിം (എന്റെ പേരില്‍ വേണ്ട) എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഡല്‍ഹി,അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊല്‍ക്കത്ത, ബെംഗളൂരു, ലഖ്‌നൗ തുടങ്ങി 10 നഗരങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കെതിരെ നോട്ട് ഇന്‍ മൈ നെയിം പ്രതിഷേധം നടന്നു. സാമൂഹ്യ മാധ്യമങ്ങളിലും വന്‍ പിന്തുണയാണ് പ്രതിഷേധങ്ങള്‍ക്ക് ലഭിക്കുന്നത്.

ഇന്ത്യയില്‍ പശുവിന്റെ പേരിലും മതത്തിന്റെ പേരിലും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നത് വിദേശ മാധ്യമങ്ങള്‍ വരെ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് വിധേയരാകുന്നവരില്‍ കൂടുതലും പ്രത്യേക മതവിഭാഗമാണെന്നതിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഡല്‍ഹി മഥുര ട്രെയിനില്‍വെച്ചായിരുന്നു ജുനൈദിനും സഹോദരങ്ങള്‍ക്കും നേരേ ഒരുസംഘം ആളുകള്‍ അക്രമം നടത്തിയത്. ഇവരെ മര്‍ദിച്ചവശരാക്കിയ ശേഷം അസാവതി റെയില്‍വേ സ്‌റ്റേഷനില്‍ അവരെ പുറത്തേക്ക് എറിയുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജുനൈദ് അധികം താമസിക്കാതെ മരണത്തിന് കീഴടങ്ങി.

സംഭവം വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതാണ് ഇപ്പോള്‍ നോട്ട് ഇന്‍മൈ നെയിം പ്രതിഷേധത്തിന് വഴിതെളിച്ചത്. നിങ്ങള്‍ മുസ്ലിങ്ങളാണ്, ദേശവിരുദ്ധരാണ്, പാകിസ്താനികളാണ്, ബീഫ് കഴിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞായിരുന്നു മര്‍ദനമെന്ന് ജുനൈദിനൊപ്പം ട്രെയിനില്‍ സഞ്ചരിച്ച സഹോദരന്‍ ഹാഷിം വെളിപ്പെടുത്തിയിരുന്നു. ഈദ് ഷോപ്പിങ് കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്‌.

02

Protesters at Kargil Chowk near Gandhi Maidan in Patna

03

Huge crowd at Jantar Mantar in New Delhi

04

Musician Rabbi Shergill

05

Protesters at Jantar Mantar, New Delhi.

06

AAP leaders at Jantar Mantar

07

Protests in Hyderabad

08

Protesters stand in the rain at Carter Road in Mumbai

09

Girish Karnad (C) with Ramachandra Guha (L) in Bengaluru

10

Bollywood actress Shabana Azmi in Mumbai

11

Ramachandra Guha (in pink shirt) at Town Hall in Bengaluru

12

A large number of people seen at Town Hall in Bengaluru

13

Bollywood actors Ranvir Shorey (L) and Jim Sarbh (R) with activist Arpita Chatterjee in Mumbai

14

Lucknow

15

Protestors at GPO in Lucknow

16

Protestors at tank bund on the banks of Hussain Sagar in Hyderabad


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top