Flash News

സര്‍ക്കാരിന്റെ അനാസ്ഥ; ഡല്‍ഹി മെട്രോയുടെ കോഴിക്കോടുള്ള ഓഫീസ് അടച്ചു പൂട്ടി

July 1, 2017

dmrcകോഴിക്കോട്: ഡിഎംആർസിയുടെ കോഴിക്കോട്ടെ ഒാഫീസ് പൂട്ടി. ഡിഎംആർസിയെ ഏൽപിച്ച പദ്ധതികളുടെ ഭാവികാര്യങ്ങളെക്കുറിച്ച് സർക്കാറിൽനിന്ന് തുടർനടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിച്ചിരുന്ന ഒാഫീസ് വെള്ളിയാഴ്ച പൂട്ടിയത്. 2012 ഏപ്രിലിലാണ് ഡിഎംആർസിയുടെ വിവിധ പദ്ധതികൾക്കായി ചാലപ്പുറം പോസ്റ്റ് ഒാഫീസിനടുത്ത് ഒാഫീസ് തുറന്നത്. പിന്നീട് 2014ൽ ഹൈലൈറ്റ് ബിസിനസ് പാർക്കിലേക്ക് ഒാഫീസ് മാറ്റുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, രണ്ട് ജൂനിയർ എൻജിനീയർമാർ, മൂന്ന് ഒാഫീസ് സ്റ്റാഫ് എന്നിവരടക്കം ഏഴു പേരാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരുടെ സർവീസ് അവസാനിച്ചു. രണ്ടു പേർ കൊച്ചി മെട്രോയിലേക്ക് മാറും. മറ്റു രണ്ടുപേർ റെയിൽവേ സ്റ്റാഫുകളാണ്.

കോഴിക്കോട് ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻക്കോട് റെയിൽവേ ലൈൻ സർവേ, തലശ്ശേരി-മൈസൂർ റെയിൽവേ ലൈൻ സാധ്യത പഠനം തുടങ്ങിയവയായിരുന്നു ഡിഎംആർസിയെ പ്രധാനമായും ഏൽപിച്ചത്. പന്നിയങ്കര മേൽപാലത്തിന്റെ നിർമാണമായിരുന്നു ഡിഎംആർസി അവസാനമായി ഏറ്റെടുത്തത്. ഇത് മാതൃകാപരമായി പൂർത്തിയാക്കി ബാക്കി 10 കോടി സർക്കാറിന് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ, ലൈറ്റ് മെട്രോയുടെ തുടർ നടപടികളൊന്നും ഇതുവരെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കല്‍, സ്റ്റേഷനുകളുടെ സ്ഥലം കണ്ടെത്തല്‍, അലൈന്‍മെന്റ് തയാറാക്കല്‍ തുടങ്ങിയവ കഴിഞ്ഞ് പദ്ധതി കേന്ദ്രാനുമതിക്ക് അയച്ചിരുന്നു. എന്നാൽ, കേന്ദ്ര വകുപ്പുകളുടെ അനുമതി കിട്ടിയാലേ പദ്ധതി തുടങ്ങാനാവൂവെന്നതിനാലാണ് നിർമാണം തുടങ്ങാനാകാത്തത്. കേന്ദ്രാനുമതിക്കു കാത്തു നിൽക്കാതെ നിർമാണം തുടങ്ങാമെന്ന് സംസ്ഥാന സർക്കാരിനോട് ഇ. ശ്രീധരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നിലപാട് ഇതുവരെ കിട്ടിയിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top