Flash News

അന്വേഷണ സംഘം പിടിമുറുക്കുന്നു; കാവ്യാ മാധവന്റെ അമ്മയും നിരീക്ഷണത്തില്‍

July 3, 2017

dileep-kavya-13.jpg.image.660.434_InPixioനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മ തന്നെയെന്ന് അന്വേഷണസംഘം. തമ്മനത്തെ വില്ല ശ്യാമള മാധവന്റേതാണെന്നും പോലീസ് വ്യക്തമാക്കുന്നു. അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി. വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്‌ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നതാണ് പൊലീസിന് ലഭിച്ചത്. ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്. കാവ്യയുടെ ഉടമസ്ഥതയിലുള്ളതെങ്കിലും ശ്യാമളയാണ് ഭരിച്ചിരുന്നത്. കാവ്യയ്ക്ക് സംഭവങ്ങള്‍ അറിയാമോ എന്ന് വ്യക്തതയില്ല. നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറയുന്നത്.

സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ മൊഴിക്കൊത്തവിധം തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്. എന്നാല്‍ കേസില്‍ ദിലീപിന് നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷ്യയില്‍ മൂന്നു തവണയാണ് സുനില്‍കുമാര്‍ പോയത്. ആദ്യ രണ്ടു തവണ രണ്ടു ലക്ഷം രൂപ കൈപ്പറ്റാനും പിന്നീട് വീഡിയോ കൈമാറാനും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Shyamala-Madhavan1കാസര്‍ഗോഡ് നീലേശ്വരം രാജാറോഡിലെ സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ ബിസിനസ് പരിചയത്തിലാണ് ശ്യാമള വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയെ നയിച്ചത്. കാവ്യ സിനിമയിലെത്തിയതോടെയാണ് കുടുംബസമേതം കൊച്ചിയിലെത്തിയത്.

പോലീസ് ചോദ്യം ചെയ്യല്‍ ഭയന്ന് നടി കാവ്യാ മാധവനും അമ്മയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന സൂചന കിട്ടിയതിനെ തുടര്‍ന്നാണ് ഇരുവരും മാറി നില്‍ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലായി ഇവരെ ബന്ധപ്പെടാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.

കൊച്ചിയിലെ സ്വന്തം വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം 11 മണിയോടെ ഇവര്‍ പുറത്തേക്ക് പോയിരുന്നു. എന്നാല്‍ ഇവിടേക്ക് കാവ്യയും അമ്മയും തിരിച്ചെത്തിയതായി വിവരമില്ല. ആരേയും വീട്ടിലേക്ക് കടത്തി വിടരുതെന്നും ഒന്നും ആരോടും പറയരുതെന്നും ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കാവ്യ ഈ വീട്ടില്‍ തന്നെയുണ്ടാകാനാണ് സാധ്യതയെന്നാണ് സിനിമാ രംഗത്തെ ചിലര്‍ പറയുന്നത്.

അതേസമയം, നടന്‍ ദിലീപ് ആലുവയിലെ സ്വന്തം വീട്ടില്‍ തന്നെയുണ്ടെങ്കിലും നാദിര്‍ഷ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ നാദിര്‍ഷ മാറി നില്‍ക്കുകയാണെന്നാണ് വിവരം. പള്‍സര്‍ സുനിയുടെ കൂട്ടാളികള്‍ പറഞ്ഞ ആ ‘മാഡം’ ആരാണെന്ന് കണ്ടെത്തുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ആദ്യം നല്‍കിയ മൊഴികളില്‍ ചില വ്യക്തതയില്ലാത്തതിനാല്‍ നടന്‍ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top