Flash News

നടിയെ ആക്രമിച്ച സംഭവം; അറസ്റ്റ് ഏതു നിമിഷവും നടക്കും; ആലുവ പോലീസ് ക്ലബ്ബില്‍ ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി

July 4, 2017

policeകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആലുവയില്‍ പൊലീസിന്റെ ഉന്നതതല യോഗം തുടങ്ങി. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിന്റെ നേൃത്വത്തില്‍ ആലുവ പൊലീസ് ക്ലബിലാണ് യോഗം. കേസില്‍ ഇതുവരെ ലഭിച്ച തെളിവുകളുടെ അവലോകനമാണ് യോഗത്തില്‍ നടക്കുക.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടമിട്ടവരെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നതു സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ തിരുവനന്തപുരത്തായതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

കൊച്ചിയില്‍ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ കേസ് അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സുപ്രധാന യോഗം ചേരുന്നത്. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്‌റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ടു തെളിവുണ്ടെങ്കില്‍ പ്രതികള്‍ ആരായാലും പിടികൂടാനും ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലുവയിലെ യോഗം.

അന്വേഷണം മികച്ച നിലയിലാണു മുന്നോട്ടുപോകുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. എഡിജിപി ബി.സന്ധ്യ മേല്‍നോട്ടം വഹിക്കുന്നു. ദിനേന്ദ്ര കശ്യപ് സിബിഐയില്‍ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. മികച്ച ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളതെന്നും സംഘത്തില്‍ പുതിയതായി ആരെയെങ്കിലും ഉള്‍പ്പെടുത്തണമെങ്കില്‍ അതു ചെയ്യുമെന്നും ബെഹ്‌റ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top