Flash News

അന്വേഷണം അവസാന ഘട്ടത്തിലെത്തി; 48 മണിക്കൂറിനകം അറസ്റ്റുണ്ടാകാമെന്ന് അന്വേഷണ സംഘം പോലീസ് മേധാവി ബെഹ്റയെ അറിയിച്ചു; എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരിക്കണം അറസ്റ്റെന്ന് ബെഹ്റ നിര്‍ദ്ദേശിച്ചു

July 4, 2017

loknath-behra.jpg.image.975.568തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിനുപിന്നില്‍ ഗൂഢാലോചന നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ചില സാഹചര്യത്തെളിവുകള്‍ കണ്ണിചേരാതെ നില്‍ക്കുന്നത് അന്വേഷണസംഘത്തെ കുഴക്കുന്നു. പ്രമുഖരുടെ അറസ്റ്റ് അനിവാര്യമാണെങ്കിലും പോലീസ് അറച്ചുനില്‍ക്കുന്നത് ഇക്കാരണത്താലാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരിലൊരാളെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് ആസ്ഥാനത്തേക്ക് ചൊവ്വാഴ്ച വിളിച്ചുവരുത്തി. ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ആലുവയില്‍ അന്വേഷണസംഘം യോഗം ചേരുന്നതിനിടെയായിരുന്നു ഇത്. പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ കേസില്‍ ലഭിച്ച തെളിവുകള്‍ ഒത്തുനോക്കി വിശകലനം ചെയ്തു.

48 മണിക്കൂറിനകം പ്രധാനപ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബെഹ്‌റയെ അറിയിച്ചെന്നാണ് വിവരം. അന്വേഷണവിവരങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്‌റ കര്‍ശന നിര്‍ദേശം നല്‍കി. പഴുതുകള്‍ പൂര്‍ണമായി അടച്ചശേഷമാകണം അറസ്റ്റ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍. ഓരോ മണിക്കൂര്‍ ഇടവിട്ടും അന്വേഷണപുരോഗതി പോലീസ് മേധാവിയെ അറിയിക്കണം. ഫോണിലോ ഇമെയിലിലോ കൈമാറാതെ, ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചു.

ഫോണ്‍വഴി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥനെ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. വിവരങ്ങള്‍ ചോരുന്നതിനപ്പുറം പുറത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നതാണ് നിയന്ത്രണത്തിന് കാരണം. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയപരിശോധനാഫലങ്ങളില്‍ ആശയക്കുഴപ്പമുള്ളതായി സൂചനയുണ്ട്.

കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ചൊവ്വാഴ്ച വൈകീട്ട് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. രാവിലെ തിരുവനന്തപുരത്ത് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കണ്ടശേഷം ഐ.ജി. ദിനേന്ദ്ര കശ്യപ് വൈകീട്ടുതന്നെ ആലുവയിലെ പോലീസ് ക്ലബ്ബില്‍ തിരിച്ചെത്തിയിരുന്നു. രാത്രി 11 മണിയോടെയാണ് യോഗം അവസാനിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തതായി ഐ.ജി. അറിയിച്ചു. അറസ്റ്റുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്. സുദര്‍ശന്‍, പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസ് എന്നിവരുമായി അടച്ചിട്ടമുറിയില്‍ ഐ.ജി. മണിക്കൂറുകളോളം ചര്‍ച്ച നടത്തി. നടന്‍ ദിലീപിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സുനിയെ പരിചയമില്ലെന്ന് പറഞ്ഞതാണ് പോലീസ് വിശ്വസിക്കാത്തത്. തെറ്റായ മൊഴിക്ക് എന്താണ് കാരണമെന്ന് അവര്‍ വിശദീകരണം തേടും. നിഷേധിക്കാനാവാത്ത തെളിവുകള്‍ പരമാവധി ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. എന്നാല്‍, സുനി നേരിട്ട് ദിലീപിനെ വിളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രമുഖ നടിയുടെ അമ്മയുടെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. ഇതുകൂടാതെ, ഒരു യുവനടിയുടെയും മൊഴിയെടുത്തേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top