Flash News

വനിതാ ഏകദിന ലോക കപ്പ്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ സെമി ഫൈനലിലേക്ക്

July 5, 2017

sri-lanka-cup-india-women-world-cricket-830x412ഡെര്‍ബി: വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. തുടര്‍ച്ചയായ നാലാം ജയമാണ് ഇന്ത്യയുടെ സെമി സാധ്യത വര്‍ധിപ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ 16 റണ്ണിനായിരുന്നു ജയം. കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 75 പന്തില്‍ 61 റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍ ദിലാനി മണ്ഡോദരിയും ശശികല സിരിവര്‍ധനെയുമാണ് (63 പന്തില്‍ 37) ലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്.

ജൂലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ദീപ്തി ശര്‍മ, ഏക്താ ബിഷ്ട് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ഒരു മത്സരം പോലും ജയിക്കാത്ത ശ്രീലങ്ക പുറത്തായി. ബാറ്റിങ് തകര്‍ച്ചയെ അതിജീവിച്ചാണ് ഇന്ത്യ ജയിച്ചത്. അര്‍ധ സെഞ്ചുറികള്‍ നേടിയ ദീപ്തി ശര്‍മ (110 പന്തില്‍ 78) നായിക മിതാലി രാജ് (78 പന്തില്‍ 53) എന്നിവരാണ് ബാറ്റിങ് തകര്‍ച്ചയില്‍ ഇന്ത്യക്കു കരുത്തേകിയത്.

ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 20), വേദ കൃഷ്ണ മൂര്‍ത്തി (33 പന്തില്‍ 29) എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യക്ക് ഊര്‍ജമായി. ബാറ്റിങ് സെന്‍സേഷന്‍ ഓപ്പണര്‍ സ്മൃതി മന്ദാന എട്ട് റണ്ണുമായി മടങ്ങിയതാണ് ഇന്ത്യക്കു തിരിച്ചടിയായത്. പാകിസ്താനെതിരേ നടന്ന കഴിഞ്ഞ മത്സരത്തിലും സ്മൃതി മന്ദാന നിരാശപ്പെടുത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top