Flash News

വമ്പന്‍ സ്രാവുകള്‍ രണ്ടു ദിവസത്തിനകം കുടുങ്ങുമെന്ന് പള്‍സര്‍ സുനി; ജയിലില്‍ നിന്ന് പണത്തിനായി നാദിര്‍ഷായേയും അപ്പുണ്ണിയേയും വിളിച്ചത് നാലു തവണ

July 5, 2017

suni_1_0കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയിലില്‍ നിന്ന് നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണ്‍വിളിച്ചെന്ന് പള്‍സര്‍ സുനി മൊഴി നല്‍കി. പണത്തിനായി നാല് തവണയാണ് ഇവരെ വിളിച്ചതെന്നും സുനില്‍കുമാര്‍ പറഞ്ഞു. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും സുനി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തില്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും പള്‍സര്‍ സുനിയെയും അന്വേഷണ സംഘം ഒരുമിച്ച് ചോദ്യം ചെയ്യും. കത്തിലെ വിവരങ്ങള്‍ സുനി സ്ഥിരീകരിച്ചു. അതേസമയം, കേസിലെ സ്രാവുകൾ ആരാണെന്നു രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നു സുനി ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി പറഞ്ഞിരുന്നു.

അതിനിടെ, യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുന്നു. കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ (പൾസർ സുനി) അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. കേസിൽ അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

അതേസമയം കേസില്‍ പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ലഭിച്ച തെളിവുകളില്‍ ഓരോന്നിലും അന്വഷണ സംഘത്തിന് വ്യക്തത ലഭിച്ചതായാണ് വിവരം. അറസ്റ്റ് ഉണ്ടാകുമെന്ന കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചു കൊണ്ടാണ് അന്വഷണ സംഘം നടപടികളിലേക്ക് നീങ്ങുന്നത്.

കേസന്വേഷണത്തിന്റെ ഓരോ മണിക്കൂറും അന്വഷണ സംഘം പഴുതടച്ച് നടപടികളിലേക്ക് അടുക്കുകയാണ്. ഇതിന് മുന്നോടിയായി എല്ലാ തെളിവുകളിലും പോലീസ് വ്യക്തത ഉറപ്പാക്കേണ്ടിയിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ളവരുടെയല്ലാം മൊഴിയെടുക്കുന്നുണ്ട്. താരങ്ങളുടെ മൊഴികളിലെ വ്യക്തതകള്‍ക്കായാണ് അന്വഷണ സംഘം മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ പുറത്തെത്തിച്ചത്. അന്വഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയും തേടി. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നതുംഇതാണ് . പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്നുമാണ് മുഖ്യമന്ത്രി കുറിച്ചത്. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അന്വേഷണത്തിന് പൊലീസിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പിണറായിയുടെ കുറിപ്പിലുണ്ട്.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഏതു സമയത്തും ഉണ്ടാകാമെന്നാണ് അന്വഷണ സംഘം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top