Flash News

2019 ലോകകപ്പ് മുന്നില്‍ കണ്ട് ടീം ഇന്ത്യ കെട്ടിപ്പടുക്കാന്‍ ടീം ഇന്ത്യയില്‍ നിന്ന് യുവരാജും ധോണിയും വിരമിക്കാന്‍ സാധ്യത; യുവതാരങ്ങള്‍ക്ക് പരിചയ സമ്പത്ത് നല്‍കേണ്ടത് അനിവാര്യമെന്ന്

July 6, 2017

yuടീം ഇന്ത്യയില്‍ നിന്ന് യുവരാജ് സിങ്ങും എം.എസ് ധോണിയും വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവം. നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ പാതിവഴിയില്‍ വെച്ചായിരുന്നു എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്. അതുപോലുളള അപ്രതീക്ഷിത തീരുമാനങ്ങള്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നുണ്ട്.

ഫോമില്ലാതെ ഉയറുന്ന യുവരാജും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ധോണിയും അത്തരമൊരു തീരുമാനത്തിലെത്തുമോയെന്ന കാര്യമാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. നേരത്തെ മുന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയവര്‍ ഇരുവരുടെയും കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2019 ലോകകപ്പിനെ മുന്‍ നിര്‍ത്തി ടീം ഇന്ത്യ കെട്ടിപടുക്കണമെന്നാണ് മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം. പ്രതിഭാ സമ്പന്നരായ യുവതാരങ്ങള്‍ക്ക് പരിചയ സമ്പത്ത് നല്‍കേണ്ടത് അത്യാവശമാണെന്നും മുന്‍ താരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

അതെസമയം യുവരാജിന്റെ ഫിറ്റ്‌നസിനെ കുറിച്ചും ആശങ്ക ശക്തമാണ്. കാലിനേറ്റ പരിക്ക് ഇപ്പോഴും തുടരുന്നതും പ്രതാപകാലത്തെ ഷോട്ടുകളൊന്നും പുറത്തെടുക്കാനാകാത്തതും യുവിയ്ക്ക് തിരിച്ചടിയാകുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ യുവരാജിന്റെ ആകെയുളള മികച്ച പ്രകടനം. വെസ്റ്റിന്‍ഡീസിനെതിരെ നിറം മങ്ങിയ പ്രകടനമാണ് യുവരാജ് കാഴ്ച്ചവെച്ചത്. തുടര്‍ന്ന് നാലാമത്തെ ഏകദിത്തില്‍ യുവരാജിന്റെ സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കേദര്‍ ജാദവ് പോലുളള ലക്ഷണമൊത്ത ഓള്‍ റൗണ്ടര്‍മാരുടെ കടന്നുവരവും യുവരാജിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നുണ്ട്.

അതെസമയം ധോണി മികച്ച പ്രകടനമാണ് വിന്‍ഡീസ് പര്യടനത്തില്‍ കാഴ്ച്ചവെക്കുന്നത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറിയും ധോണി നേടിക്കഴിഞ്ഞു. എന്നാല്‍ പഴയത് പോലെ ബെസ്റ്റ് ഫിനിഷറുടെ യോഗ്യതയായ വേഗത്തില്‍ റണ്‍സ് കണ്ടെത്താനുളള കഴിവ് ഏതാണ്ട് ധോണിയില്‍ നിന്നും നശിച്ച മട്ടാണ്.

വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ധോണി ടീം ഇന്ത്യയെ വിജയിപ്പിക്കും എന്ന് തോന്നിയെങ്കിലും അവസാനം കലമുടക്കുകയായിരുന്നു. കൂടാതെ യുവതാരങ്ങള്‍ക്കായി മാറികൊടുക്കണം എന്ന മുറവിളിയും മുന്‍ ഇന്ത്യന്‍ നായകനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പ്രധാനമായി റിഷഭ് പന്തിനെ പോലുളള വിക്കറ്റ് കീപ്പര്‍ ഗ്യാലറിയില്‍ ഇരുന്ന് കളികാണുന്നത് കടുത്ത തീരുമാനങ്ങളെടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ചേക്കും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top