Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി   ****    ഇന്ത്യയില്‍ കൊറോണ വൈറസ് കൈകാര്യം ചെയ്തതില്‍ മോദിയുടെ പരാജയം എടുത്തു പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ്   ****    കേരളത്തില്‍ മദ്യ വില്പന നാളെ മുതല്‍; ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ; ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് മാത്രം   ****    മാത്യു വര്‍ഗീസ് (62) മിഷിഗണില്‍ നിര്യാതനായി   ****    800 പൗണ്ട് തൂക്കമുള്ള കടലാമ മെല്‍ബോണ്‍ ബീച്ചില്‍   ****   

പ്രിയപ്പെട്ട ചേട്ടാ, എന്റെ സഹപ്രവര്‍ത്തകാ, ഇത് സിനിമയിലെ കോമഡി സീനല്ല, പ്രൊഫഷണലിസത്തിന് യോജിക്കാത്ത ഏര്‍പ്പാട് നിര്‍ത്തി അമ്മയിലെ സ്ഥാനം രാജി വെയ്ക്കൂ; ഇന്നസന്റിനോട് നടി രഞ്ജിനി

July 6, 2017

ranjini-1നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും താരസംഘടനയായ അമ്മയുടെ അധ്യക്ഷനുമായ ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ നടികള്‍ കിടക്ക പങ്കിടുന്നതിനെക്കുറിച്ച് ഇന്നസെന്റ് നടത്തിയ അഭിപ്രായപ്രകടനമാണ് രഞ്ജിനിയെ ചൊടിപ്പിച്ചത്. ദിനംപ്രതി താങ്കള്‍ സിനിമയിലെ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അമ്മ കളികള്‍ക്കും തമാശകള്‍ക്കുമുള്ള ഒരു അസോസിയേഷനല്ല. ഒരു രാഷ്ട്രീയക്കാരന്റെ യാതൊരു ഗുണവും തനിക്കില്ലെന്ന് ഇന്നസെന്റ് ഇതുവഴി തെളിയിച്ചിരിക്കുകയാണ്. ഏതെങ്കിലും സിനിമയിലെ കോമഡി രംഗത്തില്‍ അഭിനയിക്കുകയല്ല താങ്കള്‍. ഈ ഏര്‍പ്പാട് നിര്‍ത്തി അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം. പാര്‍ലമെന്റംഗമായ ഇന്നസെന്റിനെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി.യും ദേശീയ വനിതാ കമ്മീഷനും തയ്യാറാവണം-രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

മലയാള സിനിമയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. കഴിഞ്ഞ ദിവസം അമ്മയുടെ പ്രസിഡന്റും ലോക്‌സഭാംഗവുമായ ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനം കേട്ടതിനുശേഷം രോഷവും ഞെട്ടലും സങ്കടവും അടക്കാന്‍ കഴിയുന്നില്ല. നമ്മള്‍ ശരിക്കും ഈ ലോകത്ത് ജീവിക്കുക തന്നെയാണോ? ഒരു രാഷ്ട്രീയക്കാരന്റെ യാതൊരു ഗുണവും തനിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ ബഹുമാനപ്പെട്ട നടനും പാര്‍ലമെന്റംഗവുമായ ഇന്നസെന്റ്. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അദ്ദേഹം എങ്ങിനെ ഉറങ്ങുന്നുവെന്നും സ്വപ്നം കാണുന്നുവെന്നുമെല്ലാം അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ നിന്ന് എല്ലാ കേരളീയവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു.

പ്രിയപ്പെട്ട ചേട്ടാ… എന്റെ സഹപ്രവര്‍ത്തകാ…. നിങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നത് ഏതെങ്കിലും ഒരു സിനിമയിലെ ഒരു കോമഡിരംഗമല്ല. പ്രൊഷണലിസത്തിന് യോജിക്കാത്ത ഈ ഏര്‍പ്പാട് നിര്‍ത്തി അമ്മയിലെ സ്ഥാനം രാജിവയ്ക്കൂ. ദിനംപ്രതി താങ്കള്‍ സിനിമയിലെ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അമ്മ കളികള്‍ക്കും തമാശകള്‍ക്കുമുള്ള ഒരു അസോസിയേഷനല്ല. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും തമാശകള്‍ പറയുകയും ചെയ്യുന്നതിന് പകരം താരങ്ങളുടെ ക്ഷേമത്തിനായി ഗൗരവമായി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. ഈ ജനപ്രതിനിധിക്കെതിരെ കേസെടുത്ത് നടപടി കൈക്കൊള്ളണം എന്നാണ് സംസ്ഥാന പോലീസ് മേധാവിയോടും ദേശീയ വനിതാ കമ്മീഷനോടുമുള്ള എന്റെ അഭ്യര്‍ഥന.

സാധാരണ ജനങ്ങള്‍ക്ക് ഒരു മാതൃകയാവേണ്ടയാളാണ് അദ്ദേഹം. ഒരു വശത്ത് സ്ത്രീകള ബഹുമാനിക്കണമെന്ന് പറയുമ്പോള്‍ സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നവര്‍ നമ്മുടെ രാഷ്ട്രീയത്തില്‍ വിരാജിക്കുന്നു. മേധാവിത്വം കാണിക്കുന്ന പുരുഷന്മാരില്‍ നിന്ന് നമ്മുടെ സ്ത്രീകള്‍ക്ക് എപ്പോഴാണ് ഒരു ബഹുമാനം ലഭിക്കുകയെന്ന് ആലോചിക്കുകയാണ് ഞാന്‍. ലൈംഗികതയെക്കുറിച്ചുള്ള നിലപാടും ഏതെങ്കിലുമൊരു പദവി വഹിക്കാനുള്ള സ്വന്തം കഴിവില്ലായ്മയും താങ്കള്‍ ഉറക്കെ പ്രഖ്യാപിച്ചുകഴിഞ്ഞതിനാല്‍ ഓരോ തവണയും ക്ഷമാപണം നടത്തുന്നതില്‍ ഒരു കഥയുമില്ല. നമ്മുടെ സഹോദരിക്ക് നീതി കിട്ടുംവരെ ഇത് മലയാള സിനിമയുടെ കറുത്ത കാലമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top