Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

അനുഭവിച്ചറിഞ്ഞ വിശ്വാസം നിലനില്‍ക്കുന്നു: മാര്‍ നിക്കോളോവോസ്

July 7, 2017 , ജീമോന്‍ റാന്നി

Untitledകേട്ടറിഞ്ഞ വിശ്വാസമല്ല അനുഭവിച്ചറിഞ്ഞ വിശ്വാസമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടേത്. അതിനാലാണ് വിവിധ വിശ്വാസാചാര്യങ്ങളുള്ള ഭാരതത്തില്‍ സുവിശേഷം അറിയിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചത്. സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് നടന്ന സെന്റ് തോമസ് ദിനാചരണം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് റവ.സജീവ് സുഗു ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള വിവിധ സഭകളിലെ വൈദികരും സഭാവിശ്വാസികളും പങ്കെടുത്തു.

എക്യൂമെനിക്കല്‍ ക്വയര്‍, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ക്വയര്‍, സി.എസ്.ഐ. സീഫോര്‍ഡ് യൂത്ത് ക്വയര്‍ എന്നീ ഗായകസംഘങ്ങള്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. ശാലേം മാര്‍ത്തോമാ ഇടവക, സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഇടവക, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക എന്നീ ദേവാലയങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സെക്രട്ടറി ഷാജി തോമസ് ജേക്കബ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പി.വി. വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. തോമസ് വര്‍ഗീസ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. വെരി.റവ. ഫാ. പൗലോസ് അദായി കോര്‍ എപ്പിസ്‌കോപ്പ പ്രാരംഭ പ്രാര്‍ത്ഥനയും റവ. റോബിന്‍ മാത്യു സമാപന പ്രാര്‍ത്ഥനയും നടത്തി. പ്രോഗ്രാമിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു ഫാ. ജോണ്‍ തോമസ്, സുരേഷ് ജോണ്‍, ജോണ്‍ താമരവേലില്‍, ജോര്‍ജ് തോമസ്, വര്‍ഗീസ് കുര്യന്‍, ശ്രീമതി ജോളി എബ്രഹാം എന്നിവര്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു.

Photo4Photo2 Photo3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top