Flash News

മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയദീപ് “നിങ്ങളോടൊപ്പം” സ്റ്റേജ് ഷോയുമായി സോമര്‍സെറ്റില്‍ – സെപ്റ്റംബര്‍ 23ന്

July 7, 2017 , സെബാസ്റ്റ്യന്‍ ആന്റണി

getPhotoന്യൂജേഴ്‌സി: സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി, മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപ് ‘നിങ്ങളോടൊപ്പം’ സ്റ്റേജ് ഷോയുമായി ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 23ന് എത്തുന്നു.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയം കുട്ടികള്‍ക്കും, യുവതീ യുവാക്കള്‍ക്കുമായി പണി തീര്‍ത്ത് വരുന്ന ജിംന്റെ പൂര്‍ത്തീകരണനത്തിനുള്ള ധനശേഖരണാര്‍ത്ഥമാണ് ഈ ഷോ നടത്തപ്പെടുന്നത്.

സെപ്റ്റംബര്‍ 23ന് ശനിയാഴ്ച 5 മണിക്ക് സോമര്‍സെറ്റിലെ ഫ്രാങ്ക്ളിന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഷോ അരങ്ങേറുക. ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥനയും, സഹകരണവും ഇടവക വികാരി ബഹു. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അഭ്യര്‍ത്ഥിച്ചു.

ചില സാങ്കേതിക കാരണങ്ങളാല്‍ ജൂണില്‍ നടത്താന്‍ കഴിയാതെ പോയ ഗിന്നസ് കോമഡി ഷോയുടെ ടിക്കറ്റ് എടുത്തിട്ടുള്ളര്‍ക്ക് അതേ ടിക്കറ്റില്‍ തന്നെ നിങ്ങളോടൊപ്പം മെഗാഷോയില്‍ പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിക്കുന്നു.

സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേര്‍ത്ത്, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗതനൃത്തഹാസ്യ കലാവിരുന്ന് ‘നിങ്ങളോടപ്പം’ അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവെച്ചിട്ടുള്ള സെവന്‍ സീസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറിലാണ് എത്തുക.

ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തില്‍ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതം, അഖിലേന്ത്യാ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി, സംഗീത പ്രമികള്‍ നെഞ്ചിലേറ്റിയ മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപിനൊപ്പം ഈ സംഗീത പെരുമഴയില്‍, മലയാളത്തിലെ യുവ പിന്നണി ഗായകന്‍ രമേശ് ബാബു, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവരും പ്രശസ്ത മലയാള ചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും, നിരവധി ടെലിവിഷന്‍ ഷോകളിലെ വിധി കര്‍ത്താവുമായ എം.ജി. ശ്രീകുമാറും ഒന്നിക്കുന്നു.

ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്‌കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയര്‍ത്തിയ, മലയാള സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖ ഹാസ്യതങ്ങളായ സെന്തില്‍, ഷിബു ലബാന്‍, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകള്‍ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.

കേരളത്തിലെ പ്രശസ്ത കീബോര്‍ഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആര്‍ട്ടിസ്റ്റുമായ അനൂപാണ് ഓര്‍ക്കസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും ‘നിങ്ങളോടൊപ്പം’ ഷോയെ മറ്റ്‌ഷോകളില്‍ നിന്നും വേറിട്ടതാക്കും എന്നതില്‍ സംശയമില്ല . പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ സമ്മിയാണ് ശബ്ദനിയന്ത്രണം. ഡെയ്‌ലി ഡിലൈറ്റും, റിയാ ട്രാവല്‍സും ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ ആന്റണി (732) 690 3934 , ടോണി മംഗന്‍ (347) 721 8076 , റ്റോം പെരുംപായില്‍ (646) 326 3708, മിനേഷ് ജോസഫ് (ട്രസ്റ്റി ) 201 978 9828 ,  മേരിദാസന്‍ തോമസ് (ട്രസ്റ്റി ) 201 912 6451 , ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) 732 762 6744 , സാബിന്‍ മാത്യൂ (ട്രസ്റ്റി ) 848 391 8461.

വെബ്: www.stthomassyronj.org

Mega Show Flyer Copy


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top