Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

വിട – വീണ്ടും വരാന്‍ (കവിത)

July 7, 2017 , ജയന്‍ വര്‍ഗീസ്

Vida bannerവിരിയാറുണ്ടായിരം സ്വപ്ന പുഷ്പങ്ങളെന്‍
കരളിന്റെ കന്നി വയല്‍ വരമ്പില്‍!
വരികയാണൊഴുകി, യൊഴുകിയെന്‍ മോഹത്തി
ന്നരുവികള്‍ തേനും, വയമ്പുമായി!

പുണരട്ടെ ഞാനീക്കുരുന്നിനെ, പ്രുകൃതിതന്‍
പുതുമയെ, പാല്‍നിലാ പുഞ്ചിരിയെ!
പൊതിയട്ടെ ഹര്‍ഷ പുളകമായ് കാലത്തിന്‍
പ്രണയത്തെ! പരിണാമ സ്പന്ദനത്തെ!

ഒരു വെറും ‘മോളീക്യുളായി’ ഞാനെവിടെയോ
തപസ്സിന്റെ നിദ്രയിലായിരുന്നു;
ഒരുവിളി, നിന്‍വിളി കേട്ട് ഞാനിന്നൊരു
നിലവിളക്കായ് നിന്റെ നാളമേന്തി!

‘തമസോമാ’ ച്ചങ്ങലക്കെട്ടിന്റെ തടവിലെന്‍
തലമുറ തേങ്ങി ക്കരഞ്ഞിടുമ്പോള്‍,
അണയാത്ത ‘ജ്യോതിര്‍ഗമയ ‘ തന്‍ മന്ത്രങ്ങ
ളൂരുവിട്ടാലിജ്ജന്മം സഫലമായി!

ഒരു കൊടുങ്കാറ്റിന്റെ പട്ടടക്കുള്ളില്‍ ഞാ
നൊരുപിടി ചാരമായ് മാറിയെങ്കില്‍,
കരയണ്ട, വിരിയുന്ന പൂനിലാപ്പാല്‍ പത
കുളിരിലെന്‍ മോഹം വിതുമ്പി നില്‍ക്കും!”

അറിവിന്റെ യപ്പുറത്തകലത്തിലൊരുപാട്
നിറവുമായ് നില്‍ക്കുന്ന ചിത്രകാരന്‍ ,
വിരചിച്ചാലേതോ യുഗത്തിന്റെ കൈപിടി
ച്ചൊരുവേള വീണ്ടും ഞാന്‍ വന്നു പോകാം!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top