Flash News

എം‌ജിആറിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ ശശികല വിതരണം ചെയ്ത ഹിയറിംഗ് എയ്ഡ് ഉപകരണങ്ങള്‍ കമ്പനി തിരിച്ചെടുത്തു; പണം നല്‍കിയില്ലെന്ന് കമ്പനി വക്താവ്

July 8, 2017

news367d28533e3efcc1f86a86dab1b57178ചെന്നൈ: ബധിരവിദ്യാര്‍ഥികള്‍ക്കായി വി.കെ ശശികല നല്‍കിയ കേള്‍വി സഹായ ഉപകരണങ്ങള്‍ കമ്പനി തിരിച്ചെടുത്തു. പണം നല്‍കിയില്ലെന്ന് ആരോപിച്ചാണ് അവ തിരിച്ചടുത്തത്. ഡോ.എം.ജി.ആര്‍ സ്‌കൂള്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡിലെ കുട്ടികള്‍ക്കാണ് ഉപകരണങ്ങള്‍ ശശികല ദാനം ചെയ്തത്. എന്നാല്‍ ഉപകരണം വിതരണം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ കമ്പനി അധികൃതര്‍ അത് തിരിച്ചെടുത്തു. സംഭവം നടന്ന് ആറുമാസമായിട്ടും തുക അടച്ച് ഉപകരണം കുട്ടികള്‍ക്ക് തന്നെ നല്‍കാന്‍ ഇതുവരെ പാര്‍ട്ടി ഭാരവാഹികളോ ശശികലയോ നടപടികള്‍ എടുത്തിട്ടില്ല.

ശശികലയുടെ ആവശ്യപ്രകാരം ജനുവരി 17ന് നടന്ന എം.ജി.ആറിന്റെ 100-ാം ജന്‍മവാര്‍ഷികത്തിലായിരുന്നു ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പണം അവര്‍ തരുമെന്ന് കരുതി. എന്നാല്‍ അതുണ്ടായില്ല. അതിനാലാണ് തിരിച്ചെടുത്തത്. സംഭവം നടന്ന് മാസങ്ങള്‍ ഏറെയായി. ഇതുവരെ പണം തന്നിട്ടില്ലെന്നും കമ്പനി അധികൃതര്‍ സി.എന്‍.എന്‍ ന്യൂസ് 18നോട് പറഞ്ഞു.

ഓരോ ഉപകരണത്തിനും 7,400 രൂപ വില വരുന്ന 245 ഹിയിറിംഗ് എയിഡ് കിറ്റുകളാണ് വാങ്ങിയിരുന്നത്. 18.13 ലക്ഷം രൂപയാണ് മൊത്തം ക്വട്ടേഷന്‍ തുക. ഹിയറിംഗ് എയിഡിനു വേണ്ടി സ്‌കൂളിന് 10 ലക്ഷം രൂപയുടെ ചെക്കും നല്‍കിയിരുന്നു. എന്നാല്‍ ഒപ്പ് യോജിക്കുന്നില്ലെന്ന കാരണം കാണിച്ച് ചെക്കും തിരിച്ചു വന്നു. പൊയസ് ഗാര്‍ഡനില്‍ സംഭവം അറിയിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി വൃത്തങ്ങള്‍ തയാറായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top