Flash News

ബീഫിന്റെ പേരില്‍ കൊലപാതകം; ട്രെയ്നില്‍ വെച്ച് ഹരിയാന സ്വദേശി ജുനൈദ് ഖാനെ കൊലപ്പെടുത്തിയ മുഖ്യ പ്രതി പോലീസ് പിടിയിലായി

July 8, 2017

train-lynching-incident_650x400_71498224167

ജുനൈദ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ 16 കാരനായ ജുനൈദ് ഖാനെ തീവണ്ടിയില്‍വച്ച് കുത്തി കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ആള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്രക്കാരനായ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം രണ്ടുലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളായി ആരും രംഗത്തെത്താതിരുന്നത് പോലീസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ജൂണ്‍ 22 നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഈദ് ആഘോഷത്തിന് സാധനങ്ങള്‍ വാങ്ങാന്‍ സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുപോയ 16 കാരനാണ് കുത്തേറ്റ് മരിച്ചത്. ഓഖ്‌ല സ്‌റ്റേഷനില്‍നിന്ന് 15 – 20 പേര്‍ ഉള്‍പ്പെട്ട സംഘം തീവണ്ടിയില്‍ കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ജുനൈദും സഹോദരങ്ങളും സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മര്‍ദ്ദനം തുടങ്ങി. ദേശദ്രോഹികളെന്നും ബീഫ് കഴിക്കുന്നവരെന്നും ആക്രോശിച്ചുകൊണ്ടാണ് ജുനൈദിനെ ചിലര്‍ അക്രമിച്ചതെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു. ആയുധം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം മറ്റൊരു സ്‌റ്റേഷനില്‍വച്ച് ഇവരെ തീവണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു.

കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരാണ് നേരത്തെ അറസ്റ്റിലായത്.

junaid

ജുനൈദ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top