Flash News

കെ ആര്‍ മോഹനന്‍, ലോഹിതദാസ് അനുസ്മരണം നടത്തി

July 9, 2017 , ഫൈസല്‍ ബാവ, അബുദാബി

1അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ കെ ആര്‍ മോഹനന്‍, ലോഹിതദാസ് അനുസ്മരണം ശ്രദ്ധേയമായി. പ്രതിഭാധനരായ ഇരുവരുടെയും കലാജീവിതത്തിലൂടെ കടന്നു പോകുന്ന ഡോക്യുമെന്ററികള്‍ സ്മരണാഞ്ജലിയെ അന്വര്‍ഥമാക്കി. കെ ആര്‍ മോഹനന്‍ നടത്തിയ സാംസ്ക്കാരിക പ്രവര്‍ത്തനത്തിന്റെ അടിത്തറയിലാണ് ഇന്നുള്ളവര്‍ പുതിയ സൃഷ്ടികള്‍ പടുത്തുയര്‍ത്തുന്നതെന്നും, മൂന്നു സിനിമകള്‍ തന്നെ മലയാളത്തെ കാഴ്ചയുടെ സംസ്കാരത്തെ കൂടുതല്‍ മൂല്യവത്താക്കിയെന്നും, ജീവിതത്തെ തൊട്ടറിഞ്ഞ കഥകളിലൂടെ മലയാള മനസ്സില്‍ ഇടം നേടിയ ലോഹിതദാസ് മലയാള സിനിമയില്‍ ജീവനുള്ള കഥകള്‍ സൃഷിച്ചതോടെ മലയാള സിനിമ സമ്പന്നമായി എന്നും, ഈ രണ്ടു പ്രതിഭകള്‍ എടുത്ത സിനിമകള്‍ വലിയ സ്‌ക്രീനില്‍ കാണാനുള്ള അവസരം ലഭിച്ച തലമുറയില്‍ ജനിച്ചത് മഹാഭാഗ്യമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ രൂപേഷ് തിക്കോടി അഭിപ്രായപ്പെട്ടു. ലോഹിതദാസ് ചിത്രങ്ങളിലെ ഗാനങ്ങള്‍ ചിത്ര ശ്രീവത്സന്‍, ദേവിക രമേശ്, ദീപ ജോയിസ്, നിമിഷ എന്നിവര്‍ ആലപിച്ചു.

കെ എസ് സി വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. കെ എസ് സി സെക്രട്ടറി മനോജ് അനുബന്ധ പ്രഭാഷണം നടത്തി. കലാവിഭാഗം സെക്രട്ടറി പ്രകാശ് പള്ളിക്കാട്ടില്‍ സ്വാഗതവും റഷീദ് അയിരൂര്‍ നന്ദിയും പറഞ്ഞു.

2 4 5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top