Flash News

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തു; അറസ്റ്റ് നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍

July 10, 2017 , .

dileep-3കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.സിനിമാ മേഖലയില്‍നിന്നുതന്നെയുള്ള മൂന്നു പേര്‍കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കില്ല. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ദിലീപിനെ കോടതിയിൽ ഹാജരാക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതെന്നു പൊലീസ്‌ അറിയിച്ചു

ഇന്നു രാവിലെ മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17ന് ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ലാല്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതും അതിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതും.

നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം നടന്ന അന്വേഷണത്തിലാണ് ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തത്. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ അറസ്റ്റില്‍ കലാശിച്ചത്.

അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. ഇതിനുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയില്‍ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിര്‍ണായകമയ തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ടുനിന്ന കോലാഹലങ്ങള്‍ക്കൊടുവില്‍ സംഭവം നടന്ന് നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്.

ദിലീപിനെ കുടുക്കിയത് നിര്‍ണ്ണായകമായ അഞ്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും അഞ്ച് തെളിവുകള്‍. ആദ്യഘട്ടത്തില്‍ സംശയത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ദിലീപിനെ വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിയെ പരിചയമില്ലെന്ന നിലപാട് ദിലീപിന് വിനയായതെന്നാണ് അനുമാനം. ദിലീപ് നായകനായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയതും, ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങളും, ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങളും, പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകളും ഒപ്പം ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ച നിര്‍ണായകമായ അഞ്ച് തെളിവുകള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top