Flash News

“എനിക്കവളോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടായിരുന്നു….”: അന്വേഷണ സംഘത്തോട് ദിലീപ്

July 10, 2017

dileep-5കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് തീര്‍ത്താല്‍ തീരാത്ത പകയും വൈരാഗ്യവുമുണ്ടായിരുന്നുവെന്ന് പൊലീസിനോട് ദിലീപ് സമ്മതിച്ചു. തന്റെ കുടുംബജീവിതത്തില്‍ നടി നടത്തിയ ഇടപെട്ടലാണ് അവരോട് വൈരാഗ്യം കാരണം. തന്റെ വിവാഹമോചനത്തിലേക്ക് വഴി തുറന്നത് നടി നടത്തിയ ഇടപെടലായിരുന്നുവെന്നും ദിലീപ് പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ ആഴ്ച്ച 13 മണിക്കൂര്‍ നടത്തിയ ചോദ്യം ചെയ്യല്ലിനിടെ തന്നെ താനും നടിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് ദിലീപ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തന്റെ ദാമ്പത്യജീവിതം തകരുവാനും വിവാഹമോചനത്തിലെത്തുവാനും കാരണമായ സംഭവങ്ങളെല്ലാം ആലുവ പൊലീസ് ക്ലബില്‍ വച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന കാര്യം മാത്രം അദ്ദേഹം സമ്മതിച്ചില്ല.

പക്ഷേ ആദ്യഘട്ട ചോദ്യം ചെയ്യല്ലില്‍ തന്നെ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് കണ്ടെത്തിയിരുന്നു. ഇതുവച്ചു തന്നെ ഇവരെ കസ്റ്റഡിയിലെടുക്കാമായിരുന്നുവെങ്കിലും കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പൊലീസെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനെതിരെ ജനരോഷം ആളിക്കത്തുന്നു

കൊച്ചി: അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധം. യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ദിലീപിന്റെയും ഗണേശ് കുമാറിന്റെയും കോലം കത്തിച്ചു. നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോര്‍ച്ച പ്രകടനം നടത്തി.

കോഴിക്കോട് ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റ് അക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു പൊലീസ് റസ്റ്ററന്റ് പൂട്ടിച്ചു. ഇവരുടെ റസ്റ്ററന്റ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് കോഴിക്കോട്ടേത് പൂട്ടാന്‍ പൊലീസ് നിര്‍ദേശിച്ചത്. വിവിധ സംഘടനകള്‍ റസ്റ്ററന്റിലേക്ക് മാര്‍ച്ച് തീരുമാനിച്ചിരുന്നു. റസ്റ്ററന്റിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ ദിലീപിന്റെ കോലം കത്തിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top