Flash News

ദിലീപ് ഗുണ്ട മാത്രമല്ല ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവു കൂടിയാണെന്ന് കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ അമ്മ അന്നേ പറഞ്ഞിരുന്നു – ശബ്ദരേഖ

July 11, 2017

1317981177113233_InPixioകാവ്യ മാധവനും ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പുറത്ത് വന്ന സമയത്ത് വ്യാപകമായി പ്രചരിച്ച ഒരു ശബ്ദരേഖയുണ്ട്. നിഷാലിന്റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനും തമ്മിലുള്ള സംഭാഷണമാണ് അത്.

എന്നാല്‍ ആ ശബ്ദരേഖയില്‍ അന്നേ ദിലീപിന് കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ദിലീപ് നിഷാലിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ് ആ ഓഡിയോയില്‍ ഉണ്ടായിരുന്നത്.

ക്വട്ടേഷന്‍ ഗൂഢാലോചനകേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണമെന്ന നിലയില്‍ വ്യാജവാര്‍ത്ത പരക്കുന്നു

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണമെന്ന നിലയില്‍ വ്യാജവാര്‍ത്ത. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് നടി എല്ലാവര്‍ക്കും നന്ദി അറിയിച്ചുവെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പരുക്കുന്നത്. നടിയുടെ ഔദ്യോഗികമല്ലാത്ത ഫെയ്സ്ബുക്ക് പേജില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നുവെന്നും തുടര്‍ന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നുവെന്നും നടി പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ മറ്റൊരു സാഹചര്യത്തില്‍ ഷൂട്ട് ചെയ്തതാണ്.

ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം നടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബവും വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ് നടി ഇറക്കിയിരുന്നു. ഇതില്‍ താന്‍ കേസുമായി മുന്നോട്ടുപോകുമെന്നും നടി വ്യക്തമാക്കിയിരുന്നു. ഈ പത്രക്കുറിപ്പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top