Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ ചോദ്യത്തിനു മുന്നില്‍ ദിലീപ് പതറി; നാലേ നാല് ചോദ്യങ്ങള്‍ അറസ്റ്റിന് വഴിവെച്ചു

July 11, 2017

loknath-behera.jpg.image.784.410_InPixioകൊച്ചിയില്‍ നടിയെ കാറില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നാലേ നാലുചോദ്യങ്ങളാണ് നടന്‍ ദിലീപിന്റെ അറസ്റ്റിന് വഴിവെച്ചത്. ഡിജിപി തന്നെ ദിലീപിനെ ചോദ്യം ചെയ്തതോടെ ദിലീപ് കുറ്റം സമ്മതിക്കുകയായിരുന്നു.സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കണിശമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ ദിലീപ് പതറി.

നാലാംചോദ്യത്തിന് ഉത്തരംപറയാന്‍ കഴിയാതായപ്പോഴേക്കുമാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ബെഹ്‌റ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബെഹ്‌റയുടെ ചോദ്യങ്ങള്‍. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍.

മൂന്നു ചോദ്യങ്ങളില്‍ത്തന്നെ മൊഴികളിലെ വൈരുധ്യം പ്രകടമായി പുറത്തുകൊണ്ടുവരാന്‍ ബെഹ്‌റയ്ക്കായി. അറസ്റ്റിനുമുമ്പുള്ള അവസാന സ്ഥിരീകരണം മാത്രമായിരുന്നു ഇത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ള ബെഹ്‌റയ്ക്കുമുന്നില്‍ ദിലീപിന് പിടിച്ചുനില്‍ക്കാനായില്ല. ദിലീപിന്റെ അറസ്റ്റ് അനിവാര്യമായ സാഹചര്യത്തില്‍ ഞായറാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിനെ തിരുവനന്തപുരത്തേക്ക് പൊലീസ് മേധാവി വിളിച്ചുവരുത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്നുമാറി വിജിലന്‍സ് ആസ്ഥാനത്തെ തന്റെ ഓഫീസ് മുറിയിലിരുന്ന് 910 പേജുകളുള്ള മൊഴികള്‍ അദ്ദേഹം പരിശോധിച്ചു. തിങ്കളാഴ്ച നടനെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന് ഞായറാഴ്ചതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ബെഹ്‌റ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകള്‍ അഴിക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങളാണ് അന്വേഷണസംഘം ആശ്രയിച്ചത്. സമൂഹത്തിലെ ഉന്നതരെന്നനിലയില്‍ പ്രതികളെ പരിധിവിട്ട് ചോദ്യംചെയ്യുന്നതിന് പരിമിതികളുമുണ്ടായിരുന്നു. സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുപരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ അനുഭവസമ്പത്തും ഇക്കാര്യത്തില്‍ പ്രയോജനംചെയ്തു.

സുനി ദിലീപിനെഴുതിയെന്നു പറയുന്ന കത്തില്‍ പറയാത്ത രണ്ടു കോടി ചോദ്യത്തിലാണ് ബെഹ്‌റ ദിലീപിനെ കുടുക്കിയത്. നടിയെ ഉപദ്രവിച്ച കേസിലെ ക്വട്ടേഷന്‍ തുക എത്രയും വേഗം നല്‍കണമെന്നാവശ്യപ്പെട്ട് സുനി ദിലീപിനെഴുതിയ കത്ത് പുറത്തേക്കു കൈമാറുന്നത് ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതിയില്‍വച്ചായിരുന്നു. 2017 ഏപ്രില്‍ 18നു മറ്റൊരു കേസില്‍ സുനിയെ ചേര്‍ത്തല കോടതിയില്‍ എത്തിച്ചപ്പോള്‍ നേരത്തേ ജാമ്യത്തില്‍ ഇറങ്ങിയ സഹതടവുകാരന്‍ വിഷ്ണുവും അവിടെ എത്തിയിരുന്നു. കത്തു കൈപ്പറ്റിയ വിഷ്ണു അതു ദിലീപിനു കൈമാറാനായി മാനേജര്‍ അപ്പുണ്ണിയെ വിളിച്ചു. എന്നാല്‍ കത്ത് കൈമാറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കത്തിന്റെ ഫോട്ടോ പകര്‍ത്തിയ വിഷ്ണു അത് അപ്പുണ്ണിക്കു വാട്‌സാപ് ചെയ്തു.
ഇതേത്തുടര്‍ന്നു ദിലീപ് നിര്‍ദേശിച്ചതനുസരിച്ച് അപ്പുണ്ണി ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡിനു സമീപം വിഷ്ണുവിനെ നേരില്‍ കണ്ടു സംസാരിച്ചു. ക്വട്ടേഷന്‍ തുക അഞ്ചു മാസംകൊണ്ടു നല്‍കിയാല്‍ മതിയെന്നു കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുക രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ കത്തിനെപ്പറ്റി 20 ദിവസത്തിനു ശേഷം ദിലീപ് ഡിജിപിക്കും പരാതി നല്‍കിയപ്പോള്‍ രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടതായി കുറ്റപ്പെടുത്തിയിരുന്നു. കത്തില്‍ പറയാത്ത ഈ തുക എന്തുകൊണ്ട് ദിലീപ് പരാതിയില്‍ രേഖപ്പെടുത്തി എന്ന ചോദ്യത്തിനു മുന്നില്‍ ദിലീപ് പതറി. തുക സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു എന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത് അങ്ങനെയാണ്.

കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി സഹതടവുകാരോട് സംഭവത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്വേഷണസംഘം ഒരു പൊലീസുകാരനെത്തന്നെ തടവുകാരനെന്ന നിലയില്‍ കാക്കനാട് ജയിലില്‍ താമസിപ്പിച്ചതായും സൂചനയുണ്ട്. സുനിയെ രഹസ്യമായി നിരീക്ഷിക്കുന്നതിനായിരുന്നു ഈ നീക്കം. കഴിഞ്ഞ ചൊവ്വാഴ്ചതന്നെ ദിലീപിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘം ധാരണയിലെത്തി. ചൊവ്വാഴ്ചയ്ക്കുശേഷമുള്ള അന്വേഷണവിവരങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്‌റ കര്‍ശനമായി നിര്‍ദേശിച്ചു. ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവിവരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ദിലീപിനെതിരെ തെളിവില്ലെന്ന മട്ടില്‍ കഥകള്‍ പ്രചരിച്ചു. ഇതും പൊലീസിന്റെ തന്ത്രമായിരുന്നു.

ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനുതകുന്ന 19 തെളിവുകളാണ് നടന്‍ ദിലീപിനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം സമര്‍പ്പിക്കുമ്‌ബോള്‍ രണ്ടാം പ്രതിയാകും. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.

പള്‍സര്‍ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നല്‍കിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്നു പൊലീസ് കണ്ടെത്തി. കാവ്യ മാധവന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി. സുനിയുടെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണു സൂചന. ക്വട്ടേഷന്‍ നല്‍കുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ തെളിവായി. ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പൊലീസ് ചുമത്തും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റു കുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാന്‍ പൊലീസിനു കഴിയും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top