Flash News

ദിലീപിനെ കല്ലെറിയുന്നവര്‍ എന്തേ ബോബി ചെമ്മണ്ണൂരിനെ കല്ലെറിയാത്തത്? ദേ പുട്ട് അടിച്ചു പൊളിച്ചവര്‍ ചെമ്മണ്ണൂരിന്റെ സ്ഥാപനമെന്തേ അടിച്ചു പൊളിക്കാത്തത്?; ദിലീപിനെ അനുകൂലിച്ച് നടന്‍ സിദ്ദിഖ്

July 12, 2017

siddiqueകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പോലീസ് പിടിയിലായ ദിലീപിന് പിന്തുണയുമായി നടന്‍ സിദ്ദീഖ്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ പ്രതിയല്ലെന്നും സിദ്ദീഖ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറ്റാരോപിതന്‍ എന്നിരിക്കെ ദിലീപിനെ കൈകാര്യം ചെയ്ത മാധ്യമങ്ങളും, ഫെമിനിസ്റ്റുകളും രാഷട്രീയക്കാരും ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാതിക്രമത്തിന് പരാതിയുണ്ടായിട്ടും ഒന്നും ഉരിയാടാത്തതെന്ത് കൊണ്ടെന്നും സിദ്ദീഖ് ചോദിച്ചു.

ബോബി ചെമ്മണൂരിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ മിണ്ടാതിരുന്നവരാണ് കുറ്റാരോപണത്തിന്റെ മാത്രം പേരില്‍ അറസ്റ്റ് ചെയ്ത ഒരാള്‍ക്കെതിരെ കൊലവിളി നടത്തുന്നതെന്ന് നടന്‍ സിദ്ദീഖിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകള്‍ അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയി രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ നട്ടെല്ല് നിവര്‍ന്നില്ലായെന്നും പോസ്റ്റില്‍ ചോദിക്കുന്നു.ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുമ്ബുള്ള മാധ്യമ വിചാരണ അല്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതന്‍ മാത്രമാണെന്നാണ് ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മമെന്നും പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു.

നേരത്തെ ദിലീപിന് പിന്തുണയുമായി പി സി ജോര്‍ജ് എം എല്‍ എയും രംഗത്ത് വന്നിരുന്നു. ദിലീപിനോട് ജനങ്ങള്‍ ക്ഷമ ചോദിക്കേണ്ടി വരും, ഈ കേസ് സര്‍ക്കാരും എതിരാളികളും കൂടി കെട്ടിച്ചമച്ചതാണെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. പിണറായി വിജയനും, നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നത്. ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനം ഒഴിഞ്ഞ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തൊട്ടടുത്ത ദിവസം ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിലെന്താണ് ന്യായമെന്നും പി സി ജോര്‍ജ് ചോദിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്ബ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കാരും കേരളത്തിലെ സമ്ബൂര്‍ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം, അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ..

ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുമ്ബുള്ള മാധ്യമ വിചാരണ അല്‍പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല, കുറ്റാരോപിതന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top