Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

കോട്ടയം അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് നടത്തി

July 14, 2017 , ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

facebook_1499708919209ഫിലഡല്‍ഫിയ: സഹോദരീയ നഗരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഇതര സംഘടനകളുമായി ഒന്നര ദശാബ്ദത്തിലധികമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക് പ്രകൃതിരമണീയമായ കോര്‍ക്രീക് പാര്‍ക്കില്‍ വെച്ച് നടന്നു.

ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനയോടുകൂടി പിക്‌നിക് ആരംഭിച്ചു. കുട്ടികളും മുതിര്‍ന്നവരുമായി നിരവധി പേര്‍, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പിക്‌നിക്കില്‍ പങ്കെടുത്തു. പ്രായഭേദമെന്യേ എല്ലാവരും കായിക മത്സരങ്ങളില്‍ പങ്കെടുത്തു. യുവജനങ്ങളുടെ മികച്ച പങ്കാളിത്തത്തില്‍ ഈ വര്‍ഷത്തെ പിക്‌നിക് വന്‍വിജയമായി. കോഓര്‍ഡിനേറ്റര്‍മാരായ മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പിക്‌നിക് നിയന്ത്രിച്ചിരുന്നത്. ബീനാ കോശി, സാറ ഐപ്പ് (വിമന്‍സ് ഫോറം) നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

പ്രസിഡന്റ് ബെന്നി കൊട്ടാരത്തില്‍ സ്വാഗതമാശംസിക്കുകയും കോട്ടയം അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം നല്‍കി വരുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. കുര്യന്‍ രാജന്‍ (ചാരിറ്റി) മുമ്പോട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സാബു ജേക്കബ് നന്ദി അറിയിച്ചു.

ജോസഫ് മാണി, ഏബ്രഹാം ജോസഫ്, ജയിംസ് ആന്ത്രയോസ്, ജോബി ജോര്‍ജ്ജ്, ജോണ്‍ പി വര്‍ക്കി, കുറിയാക്കോസ് ഏബ്രഹാം, ജോഷി കുര്യാക്കോസ്, മാത്യു ജോഷ്വ, രാജു കുരുവിള, റോണി വര്‍ഗീസ്, സാബു പാമ്പാടി, സാജന്‍ വര്‍ഗീസ്, സണ്ണി കിഴക്കേമുറി, സെറിന്‍ ചെറിയാന്‍, ജേക്കബ് തോമസ്, വര്‍ക്കി പൈലോ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top