Flash News

ഡോ. വന്ദേമാതരം ശ്രീനിവാസ് ഉള്‍പ്പെടെ പ്രമുഖര്‍ ഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ചു

July 15, 2017 , പി.പി. ചെറിയാന്‍

149979640741695ഇര്‍വിംഗ് (ഡാളസ്): പ്രമുഖ ഗായകനും, സംഗീത സംവിധായകനുമായ ഡോ. വന്ദേമാതരം ശ്രീനിവാസ്, പ്രൊഫ. വി. ദുര്‍ഗാ ദേവി (വൈസ് ചാന്‍സലര്‍ ശ്രീപത്മാവതി മഹിളാ വിശ്വവിദ്യാലയം), സുപ്രസിദ്ധ കുച്ചിപ്പുടി ഡാന്‍സ് ഡയറക്ടറും ഗുരുവുമായ ഡോ. കെ.വി. സത്യനാരായണന്‍ തുടങ്ങി ഇന്ത്യയില്‍ നിന്നും എത്തിയ പ്രമുഖര്‍ ജൂലൈ 9 ന് ഇര്‍‌വിംഗിലുള്ള മഹാത്മാഗാന്ധി പാര്‍ക്ക് സന്ദര്‍ശിച്ച് രാഷ്ട്രപിതാവിന്റെ പ്രതിമക്ക് മുമ്പില്‍ പുഷ്പാജ്ഞലി അര്‍പ്പിച്ചു.

ഇര്‍വിംഗ് ലേക്കിന് സമീപമുള്ള ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാജ്ഞലി അര്‍പ്പിക്കുവാന്‍ സാധിച്ചതില്‍ തികച്ചും അഭിമാനിക്കുന്നതായി ഡോ. വന്ദേമാതരം ശ്രീനിവാസ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും ഡോക്ടര്‍ ആലപിച്ചു.

പതിനായിരക്കണക്കിന് ഡോളര്‍ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ എം.ജി.എം.എന്‍.ടി. ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കുറയുടേയും, സഹപ്രവര്‍ത്തകരുടേയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ എല്ലാവരും അഭിനന്ദിച്ചു. അതിഥികളെ ഡോ. പ്രസാദ്, സെക്രട്ടറി റാവു കല്‍വാല, എം.വി.എല്‍ പ്രസാദ് തുടങ്ങിയവര്‍ സ്വീകരിച്ചു.

IMG_5110


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top