Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയുടെ നിയമനം സുപ്രീം കോടതി അംഗീകരിച്ചു

July 15, 2017

ravi_InPixioമുംബൈ: ഇന്ത്യന്‍ ടീമിന്റെ പ്രധാന പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ അംഗീകാരം. ജൂലൈ 22 മുതലാണ് നിയമനം. എന്നാല്‍, മുന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കണ്‍സല്‍ട്ടന്റുകളാക്കാനുള്ള തീരുമാനത്തില്‍ വ്യക്തമായ നിലപാട് അറിയിച്ചില്ല. സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയശ്ചയിക്കുന്നത് രവി ശാസ്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനമെന്ന് സമിതി അധ്യക്ഷന്‍ വിനോദ് റായി അറിയിച്ചു.

പുതിയ പരിശീലകന്റെ വേതനം, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ നിയമനം എന്നിവ തീരുമാനിക്കുന്നതിനായി നാലംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍. എഡുലുജി, ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി ജൂലൈ 19ന് വീണ്ടും യോഗം ചേരും. ഈ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ജൂലൈ 22ന് ഭരണസമിതിക്ക് സമര്‍പ്പിക്കും.

രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കുന്നതിന് ക്രിക്കറ്റ് ഉപദേശക സമിതി സമര്‍പ്പിച്ച മുഴുവന്‍ ശുപാര്‍ശകളും സ്വീകരിച്ചതായി ഭരണസമിതി വ്യക്തമാക്കി. മറ്റ് പരിശീലകരെ സംബന്ധിച്ച് ശാസ്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. പരിശീലക ടീമിന്റെ നിര്‍ണായകമായ മൂന്ന് നിയമനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യപരിശീലകനുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂവെന്നും ഭരണസമിതി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളില്‍ ഉപദേശവും പരിശീലനവും നല്‍കാന്‍ രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍ എന്നിവരെ നിയമിച്ച നടപടിയില്‍ രവിശാസ്ത്രി അതൃപ്തി അറിയിച്ചിരുന്നു. തന്റെ അധികാരപരിധിയിലേക്ക് ഇടപെട്ടുവെന്നായിരുന്നു രവി ശാസ്ത്രിയുടെ ആക്ഷേപം. എന്നാല്‍, തങ്ങളുടെ നടപടി ശക്തമായ ഭാഷയില്‍ ന്യായീകരിച്ചു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ ത്രയം രംഗത്തെത്തി. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കു മേല്‍ ദ്രാവിഡിനെയും സഹീറിനെയും തങ്ങള്‍ അടിച്ചേല്‍പിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും തങ്ങളുള്‍പ്പെട്ട ഉപദേശക സമിതി അധികാരപരിധി ലംഘിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കത്ത് ചൂണ്ടിക്കാട്ടി കത്തയച്ചു. ശാസ്ത്രിയുടെ പൂര്‍ണ സമ്മതത്തോടെയാണ് ഇരുവരെയും തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം. ഇതിനു പിന്നാലെയാണ് പ്രത്യേക സമിതിയുടെ നടപടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top