Flash News

ജയിലിലും തിരക്കഥയെഴുതി ദിലീപ്; മാനേജര്‍ അപ്പുണ്ണി അറസ്റ്റിലാകുന്നതിനു മുന്‍പ് ജാമ്യം നേടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ദിലീപ് ആണെന്ന്

July 15, 2017

report_5103_2017-07-14കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. എന്നാല്‍ അപ്പുണ്ണി അറസ്റ്റിലാവും മുന്‍പു ജാമ്യം നേടാനുള്ള നീക്കമാണ് ദിലീപ് നടത്തുന്നത്. മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീങ്ങാന്‍ ഒരുങ്ങുകയാണു പ്രതിഭാഗം.

യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തെ ‘ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ പീഡനം’ എന്നാണ് ദേശീയമാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിച്ചത്. സമൂഹത്തില്‍ അറിയപ്പെടുന്ന നടിയെ പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനക്കേസാണിതെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ഇത്തരം കേസുകളുടെ സുഗമമായ വിചാരണയ്ക്ക് നിര്‍ണായകമാണ്. ഇതിനായി അറസ്റ്റ് ചെയ്തു 90 ദിവസത്തെ സാവകാശമാണു പൊലീസിനു ലഭിക്കുക. ഇതിനിടെ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സോപാധിക ജാമ്യം ലഭിക്കും. ദിലീപ് അറസ്റ്റിലായി ഏഴു ദിവസമായി. കുറ്റപത്രം സമര്‍പ്പിക്കാന്‍ 83 ദിവസമാണുള്ളത്.

പീഡനക്കേസുകളില്‍ പൊലീസിന് സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനാകാതെ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴെല്ലാം സാക്ഷികള്‍ കൂറുമാറി പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട പറവൂര്‍, വരാപ്പുഴ കേസുകളില്‍ ഒന്നാംഘട്ട വിചാരണയ്ക്കു ശേഷം മുഴുവന്‍ പ്രതികളെയും കോടതിക്ക് വിട്ടയയ്‌ക്കേണ്ടിവന്നു.

പറവൂര്‍ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മരിക്കുകയും സഹായിയായ അഭിഭാഷകനെ മാറ്റിനിര്‍ത്തുകയും ചെയ്ത ശേഷം നടന്ന വിസ്താരങ്ങളില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറി. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ച അപാകതകള്‍ തിരുത്താന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സൗമ്യക്കേസില്‍ സുപ്രീം കോടതി വിധി പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top