Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ കൃത്രിമക്കണ്ണ്

July 17, 2017

microsoft_seeing_ai_ios_app_1499942203697കാഴ്ചശക്തിയില്ലാത്തവര്‍ക്കായി മൈക്രോസോഫ്റ്റില്‍ നിന്നും ഒരു ആപ്ലിക്കേഷന്‍. സീയിങ് എഐ (Seeing AI) എന്നാണ് ഇതിന് പേര്. ക്യാമറയ്ക്ക് മുമ്പിലുള്ളവ തിരിച്ചറിയാന്‍ ഈ ആപ്ലിക്കേഷന് കഴിയും. തിരിച്ചറിയുക മാത്രമല്ല അവയെന്തെല്ലാമാണെന്ന് പറഞ്ഞു തരികയും ചെയ്യും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചെറുവാക്യങ്ങള്‍ (ക്യാമറയ്ക്ക് മുന്നിലുള്ള അക്ഷരങ്ങള്‍ വായിച്ചു തരുന്നു), രേഖകള്‍ (ഡോക്യുമെന്റുകളുടെ സ്വഭാവം അതിലെ അക്ഷരങ്ങള്‍), ഉല്‍പന്നങ്ങള്‍ (ബാര്‍കോഡ്, ഉല്‍പന്നത്തിന്റെ പേര്, വില തുടങ്ങിയ വിവരങ്ങള്‍), ആളുകള്‍ (ക്യാമറയ്ക്ക് മുന്നിലുള്ള ആളുകള്‍ ആര്, അവരുടെ വയസ്, വസ്ത്രം തുടങ്ങിയ വിവരങ്ങള്‍), ദൃശ്യങ്ങള്‍ (ക്യാമറയ്ക്ക് മുന്നില്‍ കാണുന്ന കാഴ്ച്ചകള്‍.) മറ്റ് ആപ്ലിക്കേഷനുകളിലെ ചിത്രങ്ങള്‍ (ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകളില്‍ കാണുന്നതെന്താണ്) തുടങ്ങി നിരവധി കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നയാള്‍ക്ക് പറഞ്ഞുതരും.

അതേസമയം നിരവധി പരിമിതികള്‍ ഈ ആപ്ലിക്കേഷനുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ആപ്ലിക്കേഷന്‍ ബുദ്ധിമാനാണെങ്കിലും വസ്തുക്കളെയും ആളുകളേയും തിരിച്ചറിയുന്ന കാര്യത്തില്‍ ഒരുപാട് പോരായ്മകളുണ്ട്. ഈ പോരായ്മകള്‍ പരിഹരിക്കാനുള്ള ഗവേഷണങ്ങളും മൈക്രോസോഫ്റ്റിന്റെ ഗവേഷകര്‍ നടത്തുന്നുണ്ട്. എങ്കിലും നല്ല അഭിപ്രായങ്ങളാണ് ഈ ആപ്ലിക്കേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top