Flash News

ഉഷ നാരായണന്‍ ഫൊക്കാനാ മലയാളീ മങ്ക മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍

July 17, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

USHA NARAYANANന്യൂയോര്‍ക്ക്: 2018 ജൂലൈ മാസത്തില്‍ ഫിലാഡല്‍ഫിയായില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത് നടപ്പക്കികൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ കണ്‍വെന്‍ഷന്റെ മലയാളീ മങ്ക മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആയി മിനിസോട്ടയായില്‍ നിന്നുള്ള ഉഷ നാരായണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും,ട്രഷറര്‍ ഷാജി വര്‍ഗീസും അറിയിച്ചു.

മിനസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഉഷ നാരായണന്‍.
നിസ്വാര്‍ത്ഥ സേവനം കൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഉഷ ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ടറീജിയെന്റെ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. 2016 ല്‍ കാനഡയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ നടന്ന മിസ് ഫൊക്കാനാ മത്സരത്തില്‍ വിജയി ആയ പ്രിയങ്ക നാരായണന്റെ മാതാവാണ് ഉഷ നാരായണന്‍. മറ്റൊരു കുട്ടി ദേവിക നാരായണന്‍ മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മിനിസോട്ട 2017 ല്‍ വിജയി ആയിരുന്നു. ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റു ആയി ജോലിനോക്കുന്ന ഉഷ ഒരു ബഹുമുഖപ്രതിഭയെന്നു നിസംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്, ഭര്‍ത്താവു ഗോപാല്‍ നാരായണന്‍ .

ഈ ജനകീയ സംഘടനയില്‍ ഭാഗമാകുകയും തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്ത് സംഘടനയെ പോഷിപ്പിക്കേണ്ടത് തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് ഉഷ നാരായണന്‍ അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ള മങ്കകള്‍ക്കും പങ്കെടുക്കാവുന്ന ഈ മത്സരം കഴിഞ്ഞ കണ്‍വന്‍ഷനുകളില്‍ ഏറ്റവും അധികം ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് അവര്‍ അഭിപ്രായപ്പെട്ടു.

ഉഷ നാരായണനെ മലയാളീ മങ്ക മത്സരത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആക്കിയതില്‍ അതിയ സന്തോഷം ഉണ്ടെന്നും, ഇത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,വിമന്‍സ് ഫോറം ചെയര്‌പേഴ്‌സന്‍ ലീലാ മാരേട്ട് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top