Flash News

ഗുണമേന്മയുള്ള പരിചരണത്തിന് മെച്ചപ്പെട്ട നഴ്സുമാരെയാണ് ആവശ്യം; റിക്രൂട്ട്മെന്റില്‍ നൂറു ശതമാനവും സുതാര്യത പുലര്‍ത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി

July 17, 2017 , .

Female-Nurseകുവൈത്ത് സിറ്റി: നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നു കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള എല്ലാപരാതിയും സമഗ്രമായി അന്വേഷിച്ചു ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രോഗികള്‍ക്കുള്ള സേവനമാണു മന്ത്രാലയത്തിനു പ്രധാനം. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഗുണമേന്മയുള്ള പരിചരണത്തിനു മെച്ചപ്പെട്ട നഴ്‌സുമാരെയാണ് ആവശ്യം. റിക്രൂട്ട്‌മെന്റില്‍ ക്രമക്കേടുണ്ടായാല്‍ ഗുണനിലവാരം പാലിക്കാന്‍ കഴിയാത്തതിനാല്‍ ഇതിനെ ഗൗരവമായി കാണും. വിദേശത്തുനിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനു കൃത്യമായ സംവിധാനമുണ്ട്. റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കു സാങ്കേതിക, ഭരണനിര്‍വഹണ, നിയമ, സാമ്പത്തിക കരാറുകള്‍ അനിവാര്യമാണ്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും യോഗ്യത സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.

രാജ്യത്ത് 23,000 നഴ്‌സുമാരാണു ജോലിചെയ്യുന്നത്. സ്വദേശികള്‍ ആയിരം പേരുണ്ട്. കൂടുതല്‍ ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല. വിദേശികളുടെ ചികിത്സാഫീസ് വര്‍ധന ന്യായമായ തോതിലാണെന്ന് മന്ത്രി പറഞ്ഞു. വര്‍ധന ഈമാസം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചിക്കുന്നത്. സ്വകാര്യമേഖല ഈടാക്കുന്നതിനെക്കാള്‍ കുറവായിരിക്കും വര്‍ധിപ്പിച്ച നിരക്കെന്നും അദ്ദേഹം പറഞ്ഞു. ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ ചികിത്സാഫീസുമായി തുലനം ചെയ്താല്‍ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്നത് കുവൈത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്ഖ് ജാബര്‍ ആശുപത്രി നാലുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. ഭരണനിര്‍വഹണ വിഭാഗവും ഔട്ട് പേഷ്യന്റ് വിഭാഗവുമാണു തുടക്കത്തില്‍ ഉണ്ടാവുക. മറ്റു വിഭാഗങ്ങളും വൈകാതെ പ്രവര്‍ത്തിച്ചുതുടങ്ങും. മന്ത്രാലയത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top