Flash News
ഒഹായോയില്‍ ജഡ്ജിയെ വെടിവെച്ച അക്രമിയെ ജഡ്ജിയും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് വെടിവെച്ചു; അക്രമി കൊല്ലപ്പെട്ടു   ****    ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****   

അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങള്‍ തമ്മിലുള്ള സൈനികബന്ധം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മലബാര്‍ നാവികാഭ്യാസ പ്രകടനം പുരോഗമിക്കുന്നു

July 17, 2017

malabar-naval-2017-700x465ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം സംഘര്‍ഷഭരിതമായി തുടരുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ത്രിരാഷ്ട്ര നാവിക അഭ്യാസം പുരോഗമിക്കുന്നു. അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നാവിക സേനകള്‍ സംയുക്തമായാണ് ‘മലബാര്‍ നാവിക അഭ്യാസ പ്രകടനം’ നടത്തുന്നത്. മൂന്നു രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബന്ധം ഉറപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള സംയുക്ത അഭ്യാസ പ്രകടനം ജൂലൈ 10നാണ് ആരംഭിച്ചത്. മൂന്ന് രാഷ്ട്ര നാവികാഭ്യാസങ്ങളുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ നാവികസേന പുറത്തുവിട്ടു.

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള 16 യുദ്ധക്കപ്പലുകളും 95ല്‍ അധികം യുദ്ധവിമാനങ്ങളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, അന്തര്‍വാഹിനികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് അഭ്യാസപ്രകടനങ്ങള്‍. ഇന്ത്യയുടെ ഐ എന്‍ എസ് വിക്രമാദിത്യ, അമേരിക്കയുടെ യു എസ്‌ എസ് നിമിത്സ് മിഗ്-29കെ, എഫ്/എ-18 എന്നീ ജെറ്റ് വിമാനങ്ങള്‍, യു എസ്‌ എസ് പ്രിന്‍സെറ്റോണ്‍ (സിജി 59), യു എസ്‌ എസ് ഹോവാര്‍ഡ് (ഡിഡി 83), യു എസ്‌ എസ് ഷൂപ് (ഡിഡിജി 86), യു എസ്‌ എസ് കിഡ്ഡ് (ഡിഡിജി 100) അടങ്ങിയ അമേരിക്കയുടെ അത്യാധുനിക കപ്പലുകള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജപ്പാന്റെ ഹെലികോപ്റ്റര്‍ വാഹക കപ്പലായ ജെഎസ് ഇസുമോ അടക്കമുള്ളവയും പ്രകടനത്തിന്റെ ഭാഗമാകുന്നുണ്ട്. പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും കൂടാതെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന പട്രോളിങ് വിമാനങ്ങളും സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്താനും ധാരണയായിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സാന്നിധ്യമാണ് നാവികാഭ്യാസം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആറ് തവണ ചൈനീസ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രമേഖലയിലൂടെ കടന്നു പോയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇവ പാക്കിസ്ഥാനിലെ കറാച്ചി തീരത്ത് നങ്കൂരമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മലബാര്‍ നാവികാഭ്യാസത്തില്‍ പട്രോളിങ് വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ ഇരുസേനകള്‍ക്കും സംയുക്തമായി അന്തര്‍വാഹിനികളെ വേട്ടയാടാനുള്ള ശേഷി ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്നാണ്സൈന്യത്തിന്റെ പ്രതീക്ഷ. കടലില്‍ ഒളിച്ചിരിക്കുന്ന അന്തര്‍വാഹിനികളെ കണ്ടെത്തി ആക്രമിക്കാന്‍ കഴിവുള്ള പി-81 പൊസൈഡന്‍ പട്രോളിങ് വിമാനങ്ങള്‍ ഇന്ത്യന്‍ നാവികസേന ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ നാവികസേന വികസിപ്പിച്ചെടുത്ത പി-8 എ പട്രോളിങ് വിമാനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ മാറ്റിയതാണ് പി -81. ചൈനീസ് മുങ്ങിക്കപ്പലുകളെ മുന്നില്‍ കണ്ടാണ് ഈ അത്യാധുനിക പട്രോളിങ് വിമാനം ഇന്ത്യ സ്വന്തമാക്കിയത്.  ഇന്ത്യ-അമേരിക്ക-ജപ്പാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് എല്ലാ വര്‍ഷവും നടത്തി വരുന്ന സൈനിക പരിശീലന പരിപാടിയാണ് മലബാര്‍ നേവല്‍ ഡ്രില്‍സ്. രണ്ട് പതിറ്റാണ്ടായി തുടരുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യയും അമേരിക്കയും സ്ഥിരം പങ്കാളികളാണ്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തികളില്‍ വച്ച്‌ മലബാര്‍ നാവികാഭ്യാസം സംഘടിപ്പിച്ചപ്പോള്‍ ഇന്ത്യയും അമേരിക്കയും മാത്രമാണ് അതില്‍ പങ്കെടുത്തിരുന്നത്.

എന്നാല്‍ പസഫിക് സമുദ്രത്തില്‍ വച്ച്‌ 2009, 2014 വര്‍ഷങ്ങളില്‍ നടത്തിയ മലബാര്‍ അഭ്യാസത്തില്‍ ജപ്പാനേയും ഉള്‍പ്പെടുത്തിയിരുന്നു. 2009- ല്‍ ബംഗാള്‍ ഉള്‍കടലില്‍ വച്ചു നടന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാന്‍, സിംഗപ്പൂര്‍, ആസ്ട്രേലിയന്‍ നാവികസേനകള്‍ പങ്കെടുത്തിരുന്നു. ശക്തമായ പ്രതിഷേധമാണ് അന്ന് ചൈന ഇതിനെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ അഭ്യാസപ്രകടനം ഇരുരാജ്യങ്ങള്‍ക്കും ഇടയിലൊതുക്കി.

2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ജപ്പാനെ മലബാര്‍ നാവികാഭ്യാസത്തിലെ സ്ഥിരം പങ്കാളിയാക്കി മാറ്റി. ഇപ്പോള്‍ ജപ്പാനെ കൂടാതെ ആസ്ട്രേലിയയേയും സ്ഥിരം പങ്കാളിയാക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള രണ്ട് രാജ്യങ്ങളാണ് ജപ്പാനും ഇന്ത്യയും. പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേരത്തെ തന്നെ ചൈനയെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ എതിരാളികളായ അമേരിക്കയ്ക്കും ജപ്പാനും ഇന്ത്യയ്ക്കുമൊപ്പം മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കു ചേരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലുമായി അരങ്ങേറുന്ന ഈ നാവികഭ്യാസം തങ്ങള്‍ക്കെതിരായ സംഘടിത നീക്കമായാണ് ചൈന വിലയിരുത്തുന്നത്.

mari mari1 mari2 mari3 mari4 mari5

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top