Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

ചോദ്യം ചെയ്യലില്‍ പൊട്ടന്‍ കളിച്ചും സിനിമാ ഡയലോഗടിച്ചും പോലീസിനെ വട്ടം കറക്കിയ ദിലീപിനെ പോലീസ് കുടുക്കി; നടിയുടെ നഗ്ന ദൃശ്യങ്ങള്‍ വേണമെന്ന് സുനിയോട് ആവശ്യപ്പെട്ടെന്ന് ദിലീപ്

July 18, 2017

Actor-Dileep-5.jpg.image.470.246_InPixioകൊച്ചി: ചോദ്യം ചെയ്യലില്‍ നിസ്സഹകരിക്കുകയും സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞും പോലീസിനെ വട്ടം കറക്കിയ ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് കുടുക്കി. നടിയുടെ നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ബലപ്രയോഗത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് സൂചന. നടിയുമായി ഉറ്റബന്ധത്തിലെന്ന് സുനി വിശ്വസിപ്പിച്ചു. ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ നഷ്ടപ്പെട്ടെന്ന് പറയണമെന്നും ധാരണയായി.

അതേസമയം ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന ചിട്ടി കമ്പനിയുടമ സന്ദര്‍ശനം നടത്തിയത് വിവാദമായി. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ പറ്റി ജയില്‍വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. എന്നാല്‍ ചിട്ടക്കമ്പനി ഉടമയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നും സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ ചിട്ടിക്കമ്പനി ഉടമ ആലുവ സബ്ജയിലിലെത്തിയത്. സൂപ്രണ്ടിന്റെ മുറിയിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം സൂപ്രണ്ടിനൊപ്പം ചെലവഴിച്ചു. ജയിലില്‍ കഴിയുന്ന വിഐപി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി അറിയപ്പെടുന്ന ഇയാള്‍ ജയില്‍ സന്ദര്‍ശിച്ചത് ദിലീപിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ തന്റെ പഴയ സുഹൃത്താണ് ചിട്ടിക്കമ്പനി ഉടമയെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണുണ്ടായതെന്നും ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top