Flash News

ദിലീപ് കൂടുതല്‍ കുരുക്കിലേക്ക്; മഞ്ജു വാര്യരെ രണ്ടാം സാക്ഷിയാക്കി പോലീസിന്റെ കുറ്റപത്രം

July 18, 2017

manju warrier response dileep kavya madhavan marriage

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യര്‍ രണ്ടാം സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ട്. ഗൂഢാലോചന സംബന്ധിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തില്‍ രണ്ടാം സാക്ഷിയായിയാണ് മഞ്ജു ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിന്റെ ഈ നീക്കം ദിലീപിനെയും പ്രതിഭാഗം അഭിഭാഷകരേയും ഞെട്ടിച്ചു. മഞ്ജുവിനെ സാക്ഷിയാക്കിയാല്‍ അതു കേസില്‍ ദിലീപിനെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നുള്ള സൂചനയും ഇവര്‍ നല്‍കുന്നു. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പോലീസ് ഇത്തരത്തില്‍ ഒരു നിര്‍ണായക നീക്കം നടത്തിയത്.

മഞ്ജുവുമായുള്ള തന്റെ വിവാഹബന്ധം വേര്‍പിരിയലിലേക്ക് എത്തിയതിന് പിന്നില്‍ അക്രമിക്കപ്പെട്ട നടിയ്ക്ക് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ദിലീപ് നടിയ്‌ക്കെതിരേ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് കേസന്വേഷണത്തിന്റെ തുടക്കംമുതലേ സംശയിച്ചിരുന്നു. പില്‍ക്കാലത്തുണ്ടായ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കിയെന്നും എന്നാല്‍ ദിലീപുമായി ഭൂമി, പണമിടപാടുകള്‍ ഇല്ലെന്നും നടി ദിവസങ്ങള്‍ക്ക് മുന്‍പിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം മഞ്ജു അറിയാനിടയായത് അക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നും ഇതാണ് നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്നുമുള്ള സാധ്യതയാണ് കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ കാര്യം. നടിയ്ക്ക് മലയാളത്തില്‍ കുറേക്കാലങ്ങളായി അവസരങ്ങള്‍ കുറഞ്ഞതിന് കാരണം ദിലീപിന്റെ സാന്നിധ്യമാണെന്ന് ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കാതെ നടി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പുതന്നെ പൊലീസ് കേസ് സംബന്ധിച്ച് മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇതിനു പിന്നാലെയായിരുന്നു ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് 13 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് വിധേയരാക്കിയത്.

അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാടറിയാനാണ് ഹര്‍ജി മാറ്റിവച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ അഞ്ച് ദിവസത്തെ സാവകാശമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടത്. കേസില്‍ കുടുക്കാന്‍ ഇന്നതതലങ്ങളില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പുറത്തുവന്ന വിധിയില്‍ വിശദമാക്കുന്നു.

ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അവ ലഘൂകരിച്ച് കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ വിശദമാക്കുന്നു. കേസ് തെളിയിക്കാന്‍ ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കമെന്ന നിരീഷണവും കോടതി നടത്തുന്നുണ്ട്.

ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയത്. വാദിഭാഗത്തിന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ കേള്‍ക്കുകയും കേസ് ഡയറി വായിച്ചു ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് കോടതി ഗൗരവകരമായി ഈ നിരീക്ഷണങ്ങളോടെ ദിലീപിന് ജാമ്യം നിഷേധിച്ചത്. പ്രതിക്കു ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തായിരുന്നു നടപടി. ഇരയായ നടിയുടെ സുരക്ഷാ പ്രശ്‌നവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top