Flash News

ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ പ്രചാരണത്തില്‍ ലോക റെക്കോടുകള്‍ തകര്‍ക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നു

July 21, 2017

Letഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ പ്രചാരണ പരിപാടികള്‍ നടത്തും. ‘ദശലക്ഷം ഗോള്‍’ പദ്ധതിയിലൂടെ ലോക റെക്കോഡ് സ്ഥാപിച്ച് പ്രചാരണം കൊഴുപ്പിക്കാനാണു സംഘാടക സമിതി തീരുമാനം.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്റെ അധ്യക്ഷതയില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് രണ്ടാം സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാനമൊട്ടാകെ ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് പൊതുജന പങ്കാളിത്തത്തോടെ ഗോള്‍ മഴ തീര്‍ത്ത് ‘ദശലക്ഷം ഗോള്‍’ പദ്ധതി നടപ്പാക്കും. ലോകത്തില്‍ ഇന്നു വരെയുള്ള ഗോള്‍ റെക്കോര്‍ഡുകള്‍ ഭേദിക്കലാണ് ലക്ഷ്യം.

ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്ത് സമിതികള്‍, നഗരസഭകള്‍, കായിക-രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുക.ലോകകപ്പിന്റെ പ്രചാരണാര്‍ഥം െവെവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. 17.77 കോടി ചെലവിട്ട് നഗര സൗന്ദര്യവല്‍കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പരിശീലന ഗ്രൗണ്ടുകള്‍, മത്സരവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, അനുബന്ധ റോഡുകള്‍, പാര്‍ക്കിങ് സംവിധാനം, ഇരിപ്പിടം, മഹാരാജാസ് കോളജ് പവിലിയന്‍ എന്നിവയുടെ പുനരുദ്ധാരണം അടക്കം നടപ്പാക്കും.

പി.ഡബ്ല്യു.ഡി, കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ. എന്നിവരാണ് നേതൃത്വം നല്‍കുക. മത്സരനടത്തിപ്പിന് ആദ്യഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 25 കോടി നല്‍കിയിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണത്തിന് വീണ്ടും 25 കോടി അനുവദിച്ചു. ഇവയ്ക്കു പുറമേയാണ് സംസ്ഥാന സര്‍ക്കാര്‍ 17.77 കോടി അനുവദിച്ചത്. ആകെ ബജറ്റായ 70 കോടി രൂപയില്‍ 50 കോടിയിലധികവും അനുവദിച്ചിരിക്കുന്നത് കേരള സര്‍ക്കാരാണെന്നും നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ കൊച്ചിയില്‍ പ്രചാരണ പരിപാടികള്‍ നടത്തും. 22 ന് ലോകകപ്പ് ട്രോഫി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കും. 23 നും 24 നും ട്രോഫിയുമായി പര്യടനം നടത്തും. മത്സരത്തിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണക്കാലത്ത് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗ്യമുദ്രയായ കേലിയോ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കും. നാട്ടിന്‍പുറങ്ങളിലെ ഉള്‍പ്പെടെ കലാപരിപാടികള്‍ നടക്കുന്ന വേദികള്‍ ഇതിനായി ഉപയോഗപ്പെടുത്തും.ദീപശിഖാ പ്രയാണം, പന്ത് െകെമാറല്‍, സെലിബ്രിറ്റി ഫുട്ബാള്‍ മത്സരം, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. കലക്ടര്‍ മുഹമ്മദ് െവെ. സഫീറുള്ള, ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കെ.എഫ്.എ. പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top