Flash News

ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്; മെഡിക്കല്‍ കോഴ വിവാദം യോഗത്തില്‍ ചര്‍ച്ചയാകും; വിജിലന്‍സ് അന്വേഷണത്തെ എങ്ങനെ നേരിടാമെന്നും ചര്‍ച്ചയുണ്ടാകും

July 22, 2017

bjppബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്. മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാനസര്‍ക്കാര്‍ ബിജെപിക്കെതിരായ ആയുധമാക്കി മാറ്റുന്നത് കരുതലോടെ നേരിടാനുള്ള നീക്കങ്ങളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലുള്ള കുമ്മനം ഇന്ന് രാവിലെ മാത്രമേ ആശുപത്രി വിടൂ. നഗരത്തിലെ ഹോട്ടലിലാണ് യോഗം ചേരുക. ഭാരവാഹി യോഗത്തിനുമുമ്പ് പാര്‍ട്ടി കോര്‍ഗ്രൂപ്പ് യോഗം ചേരും.

അഴിമതി സംബന്ധിച്ച് സംസ്ഥാനനേതൃത്വത്തില്‍നിന്ന് കേന്ദ്രപ്രതിനിധി സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് വിശദീകരണം തേടും. കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നടപടികളെത്തുടര്‍ന്ന് കെട്ടടങ്ങിയ സംസ്ഥാനനേതൃത്വത്തിലെ വിഭാഗീയത വീണ്ടും ആളിക്കത്തിച്ചാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. തന്നെ കോഴവിവാദത്തില്‍ കുരുക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായതായി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് കരുതുന്നു. പാര്‍ട്ടിനേതൃത്വത്തിലേക്കുള്ള തന്റെ വളര്‍ച്ച തടയുക എന്ന ലക്ഷ്യം റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കുണ്ടെന്ന ആരോപണവും രമേശ് ഉന്നയിക്കും. പനിബാധിതനായി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നാണ് ആലപ്പുഴയില്‍ ചേരാനിരുന്ന പാര്‍ട്ടി നേതൃയോഗങ്ങള്‍ മാറ്റിവെച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ആരോപണവിധേയനായ എം.ടി. രമേശ് അമിത് ഷായെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ സാധിക്കും എന്ന പ്രതീക്ഷ രമേശിനുണ്ട്.

അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍നിന്നാണ് ചോര്‍ന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്ന് നേതൃത്വം സംശയിക്കുന്നു. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയത് ഈ സാഹചര്യത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top