Flash News

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും; മാനേജര്‍ അപ്പുണ്ണിയുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി പരിഗണനയില്‍

July 23, 2017

dileep in prisonകൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

വ്യാഴാഴ്ച വാദം കേട്ട ശേഷം സിംഗിൾ ബെഞ്ച് ഹര്‍ജി വിധി പറയാൻ മാറ്റുകയായിരുന്നു. ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. പീഡനരംഗം ചിത്രീകരിക്കാൻ ക്വട്ടേഷൻ നൽകിയത് ക്രിമിനൽ, നിയമ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറിൽ കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി സുനിൽരാജിന്റെ (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായും സഹതടവുകാരൻ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

ഇതിനുശേഷം ഇയാളെ നിരീക്ഷണത്തിൽ വയ്ക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് ഒളിവിൽ പോകാനിടയാക്കിയത്. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവിൽ തുടരാൻ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയതായി വിവരമുണ്ട്.

അതേസമയം, ദിലീപുമായി അടുപ്പം പുലർത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വൻ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളിൽ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാൽ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെള്ളപൂശി സിനിമ നിര്‍മ്മിക്കാന്‍ ശ്രമം. ദിലീപ് സമ്മതം അറിയിച്ചാല്‍ അദ്ദേഹത്തെ തന്നെ നായകനാക്കി സിനിമ നിര്‍മ്മിക്കാനാണ് നീക്കം. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ചിത്രം സംവിധാനം ചെയ്യും. പ്രമുഖ നിര്‍മ്മാതാവാണ് ഈ നീക്കത്തിന് പിന്നില്‍. പൊതുജനങ്ങള്‍ക്കിടയില്‍ ദിലീപിനുണ്ടായ പഴയ ഇമേജ് തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ സിനിമയെന്ന് സൂചന.

ആലുവയില്‍ മിമിക്രി കളിച്ചു നടന്ന ഗോപാലകൃഷ്ണനില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്കുള്ള വളര്‍ച്ചയും പ്രണയവും ദിലീപിന്റെ വീഴ്ചകളും എല്ലാ ചിത്രത്തിന്റെ പ്രമേയമാകും. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപും കുടുംബവും നേരിടേണ്ടി വന്ന പ്രതിസന്ധികളും മാനസിക പീഡനങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

അതേസമയം സിനിമയെക്കുറിച്ചുള്ള ചോദ്യത്തോട് നിര്‍മ്മാതാവ് പ്രതികരിച്ചില്ല. ദിലീപ് കുറ്റവിമുക്തനായി പുറത്തിറങ്ങിയാല്‍ സിനിമ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതിനാല്‍ അനുകൂലമായാലും പ്രതികൂലമായാലും അന്തിമവിധി വരാന്‍ അധികം താമസമുണ്ടാകില്ലെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top