Flash News

എം. വിന്‍സെന്റ് പീഡന കേസ്; ഇഷ്ടക്കേട് പറഞ്ഞിട്ടും രണ്ടു തവണ വീട്ടമ്മയെ പീഡിപ്പിച്ചെന്ന്; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

July 24, 2017

VINCENT KOVALAM 2തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 10 നും നവംബര്‍ 11 നും പരാതിക്കാരിയെ വീട്ടിനുള്ളില്‍വച്ച് എം. വിന്‍സെന്റ് പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്ടക്കേട് പറഞ്ഞിട്ടും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും പല ഫോണ്‍ നമ്പരുകളില്‍ നിന്നാണ് എംഎല്‍എ വീട്ടമ്മയെ വിളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ വിന്‍സെന്റ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പൊലീസ് പറയുന്നു.

അതേസമയം കസ്റ്റഡിയിലുള്ള വിന്‍സെന്റിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു പോലീസ് അപേക്ഷ നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ സഹോദരി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പരാതിക്കാരി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമായിരുന്നു സഹോദരിയുടെ പ്രതികരണം. നേരത്തെയും രണ്ട് പേര്‍ക്കെതിരെ ഇവര്‍ സമാനമായ പരാതി നല്‍കിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. അതേസമയം സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി വീട്ടമ്മ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിന്‍സെന്റിനെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വിന്‍സെന്റ് എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുറ്റവിമുക്തനാകും വരെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിന്‍സെന്റ് മാറി നില്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top