Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

ഖത്തറിനെതിരെ അമേരിക്കന്‍ ചാനലുകളിലെ സൗദി അറേബ്യയുടെ പരസ്യപ്രചരണം; എന്‍ബിസി ഫോര്‍ ചാനലിന് പരസ്യത്തിനായി നല്‍കിയത് 1,38,000 ഡോളര്‍

July 26, 2017

saudi-qatar-SCFഖത്തറിനെതിരെ ടെലിവിഷനില്‍ പരസ്യപ്രചരണം നടത്താന്‍ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യസ്‌പോട്ടുകള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്.

വാഷിങ്ടണ്‍ ഡിസിയിലെ എന്‍.ബി.സി.ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം തുടങ്ങിയത്. സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റി (എസ്.എ.പി.ആര്‍.എ.സി.) യാണ് പരസ്യ സ്‌പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

ജൂലായ് 23ന് ഉന്നത രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. സെക്കന്‍ഡിന് ആയിരം ഡോളര്‍ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാര്‍ത്താ അധിഷ്ഠിത പരിപാടിയാണിത്.

ബ്രിട്ടീഷ് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടയിലാണ് മറ്റ് മൂന്ന് പരസ്യങ്ങള്‍ വന്നത്. ആറായിരം ഡോളറാണ് ഇതിലെ ഒരു സെക്കന്‍ഡിന് ഈടാക്കിയത്. ഡിസിയില്‍ മാത്രമാണ് പരസ്യം സംപ്രേഷണം ചെയ്തതെന്നും രാഷ്ട്രീയക്കാരായ പ്രേക്ഷകരെ ലക്ഷ്യമിട്ടാണിതെന്നും റോട്ട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ പ്രൊഫ. റിച്ചാര്‍ഡ് ലു അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതലാണ് ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദിസഖ്യം ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദിസഖ്യത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ രാജ്യം നിരസിക്കുകയും ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top