Flash News

സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ ശ്രമിക്കണം: സോഹന്‍ റോയ്

July 27, 2017 , ഇന്‍ഡിവുഡ്

music group photoസിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇന്‍ഡിവുഡ്.
സംഗീത രംഗത്തെ പ്രതിഭകള്‍ക്കും, പ്രൊഫഷനലുകള്‍ക്കും, കമ്പനികള്‍ക്കും അര്‍ഹിക്കുന്ന ആദരമായി ഇന്‍ഡിവുഡ് മ്യൂസിക് എക്സലന്‍സ് അവാര്‍ഡ് സംഗീത മേഖലയ്‌ക്ക്‌ വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രശസ്‌ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്കും, ശബ്‌ദ സംയോജകനുമായ എന്‍ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

സംഗീതം നമ്മുടെ ജീവിതത്തിലും സംസ്‍കാരത്തിലും അവിഭാജ്യമായ ഘടകമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മതപരമായ വേര്‍തിരിവുകളെ മറികടന്നു രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ സംഗീതത്തിന് പ്രഥമ സ്ഥാനമുണ്ട്. സംഗീതം ഇല്ലാതെ ഒരു ദിവസം പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സംഗീത വ്യവസായത്തിനു അതിന്റെതായ മുഖമുദ്രയും മാന്ത്രികതയും ഉണ്ടെങ്കിലും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ലോകത്തിലെ സിനിമ വിപണികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സിനിമാ വ്യവസായം സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ മുന്‍കൈയെടുക്കണം – ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സംഗീത വ്യവസായം പ്രൊഫഷണലിസത്തിലേക്ക് മാറേണ്ട അത്യാവശ്യമാണ്‌. മ്യൂസിക് ക്ലിയറന്‍സ്, റോയല്‍റ്റി, ആന്റിപൈറസി, പകര്‍പ്പവകാശം തുടങ്ങിയ മേഖലകളില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നത്തിന് ഇന്‍ഡിവുഡ് മുന്‍കൈയെടുക്കും – അദ്ദേഹം പറഞ്ഞു.

സംഗീത ലോകത്തിനു ആദരം

10 ബില്യണ്‍ യുഎസ് ഡോളര്‍ പ്രോജക്റ്റായ ഇന്‍ഡിവുഡാണ് സംഗീതലോകത്തെ പ്രമുഖരെ കൊച്ചിയിലെ ഐഎംസി ഹാളില്‍ ചൊവ്വാഴ്‌ച നടന്ന ഇന്‍ഡിവുഡ് മ്യൂസിക് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്. സംഗീത മേഖലയ്‌ക്ക്‌ വിലയേറിയ സംഭാവനകള്‍ നല്‍കിയ പ്രശസ്‌ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്കും, ശബ്‌ദ സംയോജകനുമായ എന്‍ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍ ഇന്ത്യന്‍ സംഗീത വ്യവസായം സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് മാതൃഭൂമി ഗ്രൂപ്പ് ഡയറക്ടറും സിനിമാ നിര്‍മ്മാതാവുമായ പി വി ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. കൂടാതെ, സിനിമയുടെ വളര്‍ച്ചയ്ക്ക് ഊഷ്‌മളമായ ആവാസ വ്യവസ്ഥ, നിര്‍മ്മാണ ഘട്ടം മുതല്‍ തീയേറ്ററുകള്‍ വരെ, സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നൂതനമായ നിര്‍മ്മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്, അത്യന്താധുനികമായ ക്യാമറകള്‍, സ്റ്റുഡിയോകള്‍, പ്രോജക്ടറുകള്‍, ശബ്‌ദ ഉപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള തീയേറ്ററുകള്‍, അന്താരാഷ്ട്ര വിഷയങ്ങള്‍, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിനനുസരിച്ച് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്. മാത്രമല്ല, ഒരുപാട് സമയവും പണവും ഇതുവഴി ലഭിക്കാനും സാധിക്കും – കെടിസി ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയായ ഗംഗാധരന്‍ പറഞ്ഞു.

രമേശ് നാരായണ്‍, മധു ബാലകൃഷ്ണന്‍, പ്രദീപ് സോമസുന്ദരന്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ജനപ്രിയ സംഗീത സംവിധായകനുള്ള അവാര്‍ഡ് ഗോപി സുന്ദറിനും, മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം
രാഹുല്‍ രാജിനും സമ്മാനിച്ചു. സിനിമാ സംവിധായകരായ ജിസ് ജോയിയും അനീഷ് അന്‍വറും സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യന്‍ കമ്പനികളുമാണ് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യത്തില്‍ ഉള്ളത്.

10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകള്‍, 1,00,000 2 കെ ഹോം തീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്സ് സ്റ്റുഡിയോകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വര്‍ഷാവസാനത്തോടുകൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top