Flash News

സോഷ്യല്‍ മീഡിയയില്‍ ആകൃഷ്ടരായി കൂടുതല്‍ സമയം ചിലവഴിക്കുന്നവരെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് ഗവേഷകര്‍; മറ്റുള്ളവരെ പരിഹസിക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നും മുന്നറിയിപ്പ്

July 27, 2017

640x0ഇന്റര്‍നെറ്റിലെ വമ്പന്‍ ഓഫറുകളും താരിഫിലെ വന്‍ കുറവും മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ച ഉപയോഗവും പുതു തലമുറയെ കമ്പ്യൂട്ടറിന്റെ മുന്നില്‍നിന്ന് അകറ്റിയിട്ടുണ്ട്. ഇപ്പോള്‍ ഏറെപ്പേരും അത്യാവശ്യം വേണ്ട കാര്യങ്ങളെല്ലാം ചെയ്തു തീര്‍ക്കുന്നതു മൊബൈല്‍ ഉപയോഗിച്ചാണ്. ഇതില്‍തന്നെ സോഷ്യല്‍ മീഡിയയിലാണു യുവത്വം സമയം ചെലവഴിക്കുന്നത്. ദിവസവും സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന സ്വഭാവ വൈകല്യങ്ങളെക്കുറിച്ചാണ് ഗവേഷകര്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

സ്ഥിരമായി വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഉത്കണ്ഠാ പ്രശ്‌നങ്ങളും ഭീരുവാകുന്ന അവസ്ഥയും കണ്ടുവരുന്നെന്നാണു പഠനം. യു.കെയില്‍ നടത്തിയ പഠനത്തില്‍ യുവാക്കള്‍ക്കിടയില്‍ ഇത്തരം രോഗങ്ങള്‍ കാണുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മുതല്‍ 20 വയസ് വരെയുള്ള 10,000 ആളുകളുടെ ഇടയിലാണു പഠനം നടത്തിയത്.

70 ശതമാനും ആളുകളും മറ്റുള്ളവരെ പരിഹസിക്കാനും ദുരുപയോഗം ചെയ്യാനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. 17 ശതമാനം ആളുകള്‍ മറ്റുള്ളവരെ ഇതുവഴി ഉപദ്രവിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. തങ്ങള്‍ ഇടുന്ന ഫോട്ടോകള്‍ക്ക് ലൈക്ക് കുറയുന്നത് കാരണം ടെന്‍ഷന്‍ അടിക്കുന്നവരും കുറവല്ല. ചിലര്‍ക്ക് തങ്ങളുടെ ഫോളോവേഴ്‌സ് നല്‍കുന്ന പിന്തുണ മൂലം ആത്മവിശ്വാസം വര്‍ധിക്കുന്നു. 15 വയസുകാരാണ് സോഷ്യല്‍ മീഡിയ കൂടുതലായും ദുരുപയോഗം ചെയ്യുന്നതെന്നും പഠനത്തിലുണ്ട്.

പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ഒരു കാലഘട്ടത്തില്‍നിന്നും സോഷ്യല്‍ മീഡിയിലൂടെ പ്രതികരിക്കുകയെന്ന സ്ഥിതിവിശേഷമാണ് ഇതില്‍ ഏറ്റവും വലിയ മാറ്റം. സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇറങ്ങിത്തിരിക്കുന്നവര്‍ക്കിടയില്‍ ജീവിതത്തെ നേരിടാനുള്ള ധൈര്യം താനേ ഉണ്ടായി വരുമായിരുന്നു. ഇത്തരം സ്ഥിതിവിശേഷങ്ങള്‍ ഇല്ലാതായത് ആളുകളെ അഭിമുഖീകരിക്കാനുള്ള മടിയിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ രണ്ടുവാക്കില്‍ അഭിപ്രായം പറയുന്നവര്‍ സമൂഹത്തിലേക്ക് ഇറങ്ങിയാല്‍ ഒന്നും പറയാത്ത സ്ഥിതിയുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top