Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

‘സ്നേഹപൂര്‍‌വ്വം, കമലാ സുരയ്യക്ക്’ സ്മരണാഞ്ജലി ജൂലൈ 28-ന്

July 27, 2017

ltrhdതിരുവനന്തപുരം: നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ആറാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് വിതരണവും ‘സ്നേഹപൂര്‍‌വ്വം, കമലാ സുരയ്യക്ക്’ സ്മരണാഞ്ജലി ഉദ്ഘാടനവും ജൂലൈ 28 വെള്ളി വൈകീട്ട് 4:30-ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍‌വ്വഹിക്കും.

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന 2017-ലെ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് പി. സീമക്ക് (കഥ: സംശയങ്ങളില്‍ ആഞ്ചലമേരി ഇങ്ങനെ) സമ്മാനിക്കും.

പ്രത്യേക ജൂറി അവാര്‍ഡുകള്‍: പി.സി. മിനി (മഞ്ഞക്കുതിര), കീര്‍ത്തി സാഗര്‍ (സപത്നി), നിഷ അനില്‍കുമാര്‍ (ശിഥില സമാധി), ദേവി നായര്‍ (ആദ്യവായന കഴിഞ്ഞ പുസ്തകം)എന്നിവര്‍ക്കും നിയമസഭാ സ്പീക്കര്‍ സമ്മാനിക്കും.

പബ്ലിക് റിലേഷന്‍സ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ നിയമസഭാ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, ഡോ. ഡി ബാബുപോള്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബി സന്ധ്യ, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ-ചാന്‍സലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

ആര്‍. രജിത, സെക്രട്ടറി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top