Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ പ്രവര്‍ത്തനം വളരെ വേഗത്തില്‍ മുന്നേറുന്നു

July 28, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

fokana officials2ഫൊക്കാനയുടെ ആലപ്പുഴ നടന്ന കേരളാ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹവീട് കാരുണ്യപദ്ധതി. തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന്‌ താലൂക്ക്, പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രണ്ടു മാസം പിന്നിട്ടു കഴിഞ്ഞപ്പോള്‍ തന്നെ രണ്ടു ജില്ലകളില്‍ വീടുകള്‍ പണിത് താക്കോല്‍ദാനം നിര്‍വഹിക്കുകയും ബാക്കിയുള്ള ജില്ലകളില്‍ വിടുപണികള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലുമുള്ള വീട്പണികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി താലൂക്ക് തലത്തിലേക്ക് കടക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ കോര്‍ഡിനേറ്ററുംഎക്‌സികുട്ടിവ് വൈസ് പ്രസിഡന്റ്മായ ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു.

മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം. അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം, അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു നൂറു വീടെങ്കിലും നിര്‍മ്മിച്ച് നല്‍കുവാനും അവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫൊക്കാനാ ഈ പദ്ധതിക്ക് തുടക്കമിട്ടത്. കേരളാ സര്‍ക്കാരുമായി സഹകരിച്ചാണ് ഫൊക്കാന ഈ പദ്ധിതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.

ഒരു സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ അത് സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കു എത്തണം. സമൂഹത്തിലെ വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താനും ഫൊക്കാനക്ക് കഴിയുന്നുണ്ട്. ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് നേരിട്ട് അറിയാവുന്ന ഭവന രഹിതരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുന്നുണ്ട്ന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ചെറിയ തുകകള്‍ ആണെങ്കില്‍ പോലും സംഭാവന ചെയ്യാവുന്നതാണ്. ഒരു വീട് സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അങ്ങനേയും ചെയ്യാവുന്നതാണ്. ഇതു അമേരിക്കന്‍ മലയാളികളുടെ ഒരു പദ്ധതി ആയാണ് ഫൊക്കാന ഏറ്റെടുത്തിരിക്കുന്നത്. ഈ പദ്ധതിയുമായി സഹകരിച്ചു എല്ലാ അമേരിക്കന്‍ മലയാളികളും ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ ഭാഗമാകണമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അപേക്ഷിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top