Flash News

പി.ടി. ഉഷയും ചീഫ് ഡപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായരും തയ്യാറാക്കിയ നാടകമാണ് ചിത്രയുടെ ലണ്ടന്‍ പോക്കിന് കരിനിഴല്‍ വീഴ്ത്തിയതെന്ന് കോച്ച് സിജിന്‍; വൈല്‍ഡ് കാര്‍ഡ് എന്‍‌ട്രി നല്‍കണമെന്ന് മുഖ്യമന്ത്രിയും വി‌എസും

July 29, 2017

TH06-ATHLETICS-TH06_CHITHRA.jpgപി.യു ചിത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. അത്‌ലറ്റിക് ഫെഡറേഷനെ തിരുത്തണമെന്നും കേന്ദ്രകായിക മന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന സംവിധാനം ഉപയോഗിച്ച് ചിത്രയ്ക്ക് അവസരം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഇതിനായി നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിത്രയെ ഉള്‍പ്പെടുത്താനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു.

കോടതി വിധി പറഞ്ഞത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ്. ലണ്ടന്‍ യാത്രയ്ക്കുളള ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷമാണ്. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും ചിത്രക്കായി ഇടപെട്ടത്.

ഹൈക്കോടതി വിധിക്കെതിരെ അത്‌ലറ്റിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കുന്നതില്‍ നിന്നും പിന്മാറണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ചിത്രയെ പങ്കെടുപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രിക്കും എഎഫ്‌ഐ പ്രസിഡന്റിനും അയച്ച ഇ-മെയിലിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

59778060സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളും ചിത്രയ്ക്കു വേണ്ടി രംഗത്തുവന്നിട്ടുണ്ട്. ചിത്രയെ ഒഴിവാക്കിയ നീക്കത്തിനു പിന്നില്‍ പിടി ഉഷയും ചീഫ് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായരുമാണെന്ന് ആരോപിച്ചു ചിത്രയുടെ കോച്ച് എന്‍.എസ്. സിജിനും രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ രണ്ടു പേരും തയ്യാറാക്കിയ നാടകമമാണ് ചിത്രയുടെ ലണ്ടന്‍ പോക്കിന് കരിനിഴല്‍ വീഴ്ത്തിയതെന്നും സിജിന്‍ പറഞ്ഞു. ഒരു കായികതാരത്തോടും കാട്ടാത്ത ക്രൂരതയാണ് ചിത്രയോട് മലയാളികളായ ഇവര്‍ തന്നെ കാട്ടിയതോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊലപാതകിയോടുപോലും കാട്ടാത്ത ക്രൂരതയാണ് ഇവര്‍ കാട്ടിയത്. ഇവര്‍ക്കും ഇവര്‍ക്ക് പിന്നില്‍ നിന്ന് ഓശാന പാടിയവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിഗ്രി അവസാന വര്‍ഷ പരീക്ഷയെഴുതാനായി ദേശീയ ക്യാംപില്‍നിന്നു പോകാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ അനുവാദം ചോദിച്ചതു മുതല്‍ മുള്‍മുനയിലായിരുന്നു താരം. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അനുവാദം ചോദിച്ച് അധികൃതര്‍ക്കു കത്തു നല്‍കിയത്. കെഞ്ചിയിട്ടും പരിശീലകര്‍ ചിത്രയെ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഭാവിയെക്കരുതി ചിത്ര ക്യാംപ് വിട്ടു. പരീക്ഷയെഴുതി. തിരിച്ചു ചെന്നപ്പോള്‍ ആക്ഷേപിച്ചുവിട്ടു. പിന്നെ, മുണ്ടൂരില്‍ പരിശീലകന്‍ എന്‍.എസ്. സിജിനൊപ്പം. മുറിവേറ്റ മനസ്സുമായി കഠിന പരിശീലനം. പ്രാരാബ്ധങ്ങളില്‍ തളരാതെ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകള്‍ നേട്ടങ്ങളുടെ ട്രാക്കിലേക്കു വീണ്ടുമെത്തി. ജൂണില്‍ ഫെഡറേഷന്‍ കപ്പില്‍ മികച്ച പ്രകടനം. ഒരിക്കല്‍ തഴഞ്ഞവര്‍ തന്നെ, അതിനുശേഷം ദേശീയ ക്യാംപിലേക്കു വിളിപ്പിച്ചു. ഭുവനേശ്വറില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. ഗുണ്ടൂരിലെ സീനിയര്‍ മീറ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും കേരള അത്‍ലറ്റിക് അസോസിയേഷന്റെ അഭ്യര്‍ഥന പ്രകാരം ട്രാക്കിലിറങ്ങി. ലണ്ടന്‍ ടീമില്‍ നിന്നു തഴഞ്ഞപ്പോള്‍ പിന്നെയും നെഞ്ചുലഞ്ഞു.

dc-Cover-ononjrn2etau4v04ibscuccng5-20170729072225.Mediമുണ്ടൂര്‍ ഹൈസ്കൂളിലെ മണ്‍വഴികളിലൂടെ ഓടിയ ചിത്രയെ മെഡലുകളുടെ ട്രാക്കിലേക്കെത്തിച്ച സിജിന്‍ എന്നും എപ്പോഴും താരത്തിനു തുണയായി നിന്നു, ഒപ്പം മുണ്ടൂര്‍ എന്ന ഗ്രാമവും. ഇന്ത്യ‍ന്‍ ടീമില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ സിജിനും ആദ്യം അമ്പരന്നു. രാഷ്ട്രീയ ഇടപെടലിനായി ശ്രമിച്ചു. വിഷയം ദേശീയ ശ്രദ്ധയിലെത്തി. അതിനൊപ്പം, കോടതിയിലേക്കു നീങ്ങാന്‍ തീരുമാനിച്ചതും അതിവേഗം. നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരു കായികാധ്യാപകന്‍ സഹായിച്ചു. ‘ചിത്രയുടെ പേരും ഒരൊപ്പും തരൂ, ബാക്കി എല്ലാം ശരിയാക്കാം’ എന്ന ഉറപ്പില്‍ നീതിക്കുവേണ്ടിയുള്ള ആ പോരാട്ടത്തിനു തുടക്കം. ഫീസിന്റെ കാര്യം പറയുകപോലും ചെയ്യാതെ അധ്വാനിച്ച അഭിഭാഷകനും ചേര്‍ന്നതോടെ ആറാം ദിനം നിയമം ചിത്രയ്ക്ക് അനുകൂല വിധിയെഴുതി. താരം ലണ്ടനിലേക്കു പോയാലും ഇല്ലെങ്കിലും, ഇന്ത്യന്‍ കായികചരിത്രത്തിലെ അത്യപൂര്‍വ അധ്യായമായി ‘ചിത്രസംഭവം’ രേഖപ്പെടുത്തപ്പെടും.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top