Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

മിതാലി രാജിനെ അംഗീകാരം തേടിയെത്തി; വനിതാ ലോക കപ്പില്‍ ഇന്ത്യയെ നയിച്ച മിതാലിയെ അവഗണിച്ചുവെന്ന വാര്‍ത്തയുടെ ചൂടാറും മുമ്പേ തെലുങ്കാന മുഖ്യമന്ത്രി ഒരു കോടി രൂപയും 12 സെന്റ് സ്ഥലവും പാരിതോഷികം പ്രഖ്യാപിച്ചു

July 29, 2017

telangana-cm-felicitates-mithali-raj_f3e587b6-7435-11e7-a55a-ab3ca1304be3വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ നയിച്ച മിതാലി രാജിന് ഒടുവില്‍ തെലുങ്കാന സര്‍ക്കാരിന്റെ അംഗീകാരം. തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഒരു കോടി രൂപയും 12 സെന്റ് സ്ഥലവും പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ചു. ബന്‍ജാര ഹില്‍സിലാണു ഭൂമി നല്‍കുക.

ഇന്നു രാവിലെ മിതാലിയുമായി ഹൈദരാബാദില്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഇവരെ ഉപഹാരം നല്‍കിയാണു സ്വീകരിച്ചത്. മിതാലിയുടെ കോച്ച് ആര്‍എസ്ആര്‍ മൂര്‍ത്തിക്ക് 25 ലക്ഷവും സമ്മാനം നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. മിതാലിയുടെ മാതാപിതാക്കളായ ദൊരൈ രാജ്, ലീലാ രാജ്, ഡിജിപി അനുരാഗ് ശര്‍മ, അഡീഷണല്‍ ഡിജി അനില്‍ കുമാര്‍, തെലങ്കാന സ്‌പോര്‍ട്‌സ് അഥോറിട്ടി ചെയര്‍മാന്‍ വെങ്കടേശ്വര്‍ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു.

ഇംഗ്ലണ്ടിനെതിരേ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവച്ചശേഷം ഓരോ സംസ്ഥാനങ്ങളും അവരവരുടെ നാട്ടില്‍നിന്നുള്ള കളിക്കാര്‍ക്കു മികച്ച സമ്മാനങ്ങളാണു പ്രഖ്യാപിച്ചത്. പഞ്ചാബും ഹിമാചല്‍ പ്രദേശും ഡിഎസ്പി പോസ്റ്റാണ് നല്‍കുന്നത്. ഹര്‍മന്‍ പ്രീത് കൗര്‍, സുഷമ വെര്‍മ എന്നിവര്‍ക്കാണ് ഈ പദവി കിട്ടുക. മധ്യപ്രദേശ് സര്‍ക്കാര്‍ ടീമിന് 50 ലക്ഷം നല്‍കുമെന്നും അറിയിച്ചു.

mithali-raj-0aപതിനൊന്നു വര്‍ഷം മുമ്പ് മിതാലിക്കു ഹൈദരാബാദ് സര്‍ക്കാര്‍ പത്തുസെന്റ് സ്ഥലം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു വെള്ളത്തില്‍ വരച്ച വരപോലെയായിരുന്നു. ഇതേക്കുറിച്ചു കഴിഞ്ഞ ദിവസം ഗ്രാഫിറ്റി വാര്‍ത്ത നല്‍കിയിരുന്നു. 2005ല്‍ ഫൈനലില്‍ കടന്നപ്പോഴാണ് പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ചത്. കുത്തബുലാപുരില്‍ ഭൂമി നല്‍കുമെന്നായിരുന്നു അറിയിപ്പ്. മിതാലിയുടെ മാതാപിതാക്കളായ ദൊരയ് രാജും ലീലാ രാജും നിരവധി തവണ അധികൃതരെ കണ്ടെങ്കിലും എല്ലാവരും കൈമലര്‍ത്തി.

വൈഎസ്ആര്‍ മരിക്കുന്നതിന് ഒരുമാസം മുമ്പും അദ്ദേഹത്തെ നേരില്‍കണ്ട് ഇക്കാര്യം ഓര്‍മിപ്പിച്ചിരുന്നു. പിന്നീട് എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെയും കണ്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിനുശേഷവും നിരവധി തവണ മിതാലിതന്നെ അധികൃതരെ സമീപിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ബാക്കി. ഇതിനുശേഷം, ഭൂമിക്കുവേണ്ടി ആരുടെയും കാലുപിടിക്കാന്‍ പോകേണ്ടെന്നു മിതാലിതന്നെ മാതാപിതാക്കളോടു നിര്‍ദേശിക്കുകയായിരുന്നു. പതിനാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ മിതാലി ഇന്ത്യന്‍ ടീമിലെ മികച്ച കളിയാണ് ഈ സീസണില്‍ പുറത്തെടുത്തത്.

Mithali-Raj-with-her-parents

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top