Flash News

ദിലീപ് നടിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ‘അമ്മ’യിലെ പലര്‍ക്കും അറിയാമായിരുന്നുവെന്ന് പോലീസ്; സിനിമാ മേഖലയിലെ മിക്കവാറും എല്ലാവരേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ലിസ്റ്റ് തയ്യാറാക്കി; അച്ഛന്മാരും മുത്തച്ഛന്മാരും കൊച്ചമ്മമാരുമൊക്കെ അതില്‍ പെടും

July 30, 2017

advocates-dileep-journalistകൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട യുവനടിയെ ദിലീപ് ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സിനിമാ ലോകത്തെ പല മുതിര്‍ന്ന താരങ്ങള്‍ക്കും അറിയാമായിരുന്നുവെന്ന് പോലീസ്. ഇക്കാര്യത്തെ കുറിച്ചു വ്യക്തമായി ധാരണയുണ്ടായിരുന്ന അഭിനേതാക്കളടക്കമുളളവരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി കഴിഞ്ഞു. പട്ടികയിലുള്‍പ്പെട്ട താരങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത സിനിമാ ലോകത്തെ പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും തമ്മിലുളള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുറിച്ചുളള അറിവിനപ്പുറം, ദിലീപ് ഏതെങ്കിലും തരത്തില്‍ നടിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നെന്ന സൂചനയാണ് ഇപ്പോള്‍ അന്വേഷണ സംഘം പുറത്തുവിടുന്നത്. മുതിര്‍ന്ന നടന്‍മാരടക്കം ഇതേപറ്റി കൃത്യമായി ധാരണയുണ്ടായിരുന്നവരുടെ പട്ടികയും അന്വേഷണ സംഘം തയാറാക്കി. മറ്റു സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ ഈ പട്ടികയിലെ മുഴുവനാളുകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദിലീപിനു നടിയോടുളള പകയുടെ ആഴമറിയാമായിരുന്നിട്ടും ഇക്കാര്യം എന്തിനു മറച്ചുവച്ചെന്നതിനെ പറ്റിയാവും ഇവരോടു മുഖ്യമായും ചോദിക്കുക. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പു നടന്ന അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ചു സംസാരിച്ചവര്‍ ആരൊക്കെയെന്ന കാര്യവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതും പ്രധാനമായും അമ്മ യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു. ദിലീപിന്റെ വിഷയം അമ്മ യോഗത്തിലല്ലാതെ മറ്റെവിടെയെങ്കിലും വെച്ച് ചര്‍ച്ച നടത്തിയിരുന്നോ, ഉണ്ടെങ്കില്‍ എവിടെ വെച്ച്, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആരെല്ലാം, അഭിപ്രായങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അന്വേഷണത്തിനു വിധേയമാക്കും. പത്രസമ്മേളനത്തിനു മുന്‍പും പിന്‍പും ദിലീപ് വിഷയം അമ്മയില്‍ ആരൊക്കെ സംസാരിച്ചിട്ടുണ്ടെന്നുള്ളതിനും വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, മുന്‍കൂര്‍ ജാമ്യം തളളിയ പശ്ചാത്തലത്തില്‍ ദിലീപിന്റെ സഹായി അപ്പുണ്ണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം.

അതേസമയം ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യമാധവനും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന കൃത്യമായ സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. . താന്‍ രണ്ടുമാസം കാവ്യയുടെ െ്രെഡവര്‍ ആയിരുന്നെന്നാണ് പൊലീസിന് സുനി നല്‍കിയ മൊഴി. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാവ്യമാധവന്‍ ഇത് നിഷേധിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനായി പൊലീസ് ശ്രമം തുടരുകയാണ്. സുനിലിനെ അറിയില്ലെന്നാണ് അഞ്ചുമണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. കാവ്യയോട് അടുപ്പമുളള കൂടുതല്‍പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌തേക്കും. സുനിയുമായി കാവ്യയ്ക്ക് മുന്‍പരിചയമുണ്ടോ എന്നറിയാനായി മുന്‍ സിനിമകളുടെ ലൊക്കേഷനുകളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു.

ദിലീപിന്റെ തറവാട് വീട്ടില്‍ വെച്ചായിരുന്നു കാവ്യയെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യാ മാധവന്റെ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയിലെത്തിയെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് കാക്കനാട്ടുള്ള വസ്ത്രവ്യാപാരശാലയില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top