Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം   ****    IAPC ANNOUNCES NEW NATIONAL EXECUTIVE COMMITTEE President : Dr.S.S.Lal, Exec.Vice President: Annie J Koshy, General Secretary: Biju Chacko   ****    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു   ****   

ദിലീപിന്റെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന സുനില്‍ രാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായി; നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ പോലീസ്

July 31, 2017

report_5103_2017-07-14കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്. സുനിൽരാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായി. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന്, ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു. മുൻപും ചോദ്യം ചെയ്യലിനു പൊലീസ് നോട്ടിസ് നൽകിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല. അതേസമയം കേസില്‍ തനിക്ക് പങ്കിലെന്ന് അപ്പുണ്ണി പറഞ്ഞു.

അപ്പുണ്ണി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായാതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതി ചേര്‍ക്കും. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

അതേസമയം നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക പൊലീസ് തയ്യാറാക്കി.പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും. അറസ്റ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിമിടോമിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു. കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.

പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിച്ചിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്.

കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top